കൊള്ളസംഘം ഭാര്യയെ കൊന്നെന്ന് പരാതി; അന്വേഷണത്തില്‍ തെളിഞ്ഞത് ബിജെപി നേതാവും കാമുകിയും നടത്തിയ കൊലപാതകം

കവര്‍ച്ചക്കാര്‍ ഭാര്യയെ കൊലപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളഞ്ഞെന്നായിരുന്നു രോഹിത് ആദ്യം പൊലീസിന് നല്‍കിയ പരാതി

Update: 2025-08-17 07:42 GMT
Editor : Lissy P | By : Web Desk

അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ ഭാര്യയെ കൊലപ്പെടുത്തിയ ബിജെപി നേതാവും കാമുകിയും അറസ്റ്റില്‍. ഈമാസം 10 നാണ് കൊലപാതകം നടന്നത്.കേസില്‍ രോഹിത് സൈനി,റിതു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

തന്‍റെ ഭാര്യയായ സഞ്ജു സൈനിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നും അജ്ഞാതരായ കവര്‍ച്ചക്കാര്‍ ഭാര്യയെ കൊലപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളഞ്ഞെന്നുമായിരുന്നു ഭർത്താവ് രോഹിത് സൈനി ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ രോഹിത്തിന്‍റെ മൊഴികളില്‍ പൊലീസ് പൊരുത്തക്കേടുകള്‍ കണ്ടെത്തി.രോഹിത്തിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് താനാണ് കൊലപാതകം നടത്തിയതെന്ന് സമ്മതിച്ചത്. 

Advertising
Advertising

കാമുകിയായ റിതുവിന്‍റെ നിര്‍ബന്ധപ്രകാരമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് രോഹിത് പൊലീസിന് നല്‍കിയ മൊഴി. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് ഭാര്യയെ താന്‍ കൊലപ്പെടുത്തിയതെന്ന് രോഹിത് സമ്മതിച്ചതായി അഡീഷണൽ റൂറൽ എസ്പി ദീപക് കുമാർ സ്ഥിരീകരിച്ചു

പ്രതികളായ രോഹിത്തും റിതുവും വർഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മുന്നോട്ടുള്ള ജീവിതത്തിന് സഞ്ജുവിന്റെ സാന്നിധ്യം തടസമാണെന്ന് റിതു കരുതി. റിതുവിന്‍റെ നിരന്തര സമ്മര്‍ദത്തിന്‍റെ ഫലമായാണ് രോഹിത് കൊലപാതകം നടത്തുകയും അതൊരു കവര്‍ച്ചാകേസായി മാറ്റാന്‍ ശ്രമിക്കുകയും ചെയ്തത്.സ്വന്തം വീട്ടില്‍ വെച്ച് തന്നെയാണ് രോഹിത് ഭാര്യ സഞ്ജുവിനെ കൊലപ്പെടുത്തിയത്.  മുഖ്യ പ്രതിയായ രോഹിത് സൈനിയെയും കാമുകി റിതുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.കേസില്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായി ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News