രാജ്യത്ത് അശാന്തി സൃഷ്ടിക്കലാണ് മമതയുടെ ലക്ഷ്യമെന്ന് ബിജെപി നേതാവ്

കേന്ദ്ര സർക്കാരിനെ മതവുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് വലിച്ചിഴക്കുന്നത് മമതയുടെ ശീലമാണെന്നും ഇന്ത്യയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന അയൽ രാജ്യങ്ങൾക്ക് ഇത് ഗുണം ചെയ്യുമെന്നും മജുംദാർ കൂട്ടിച്ചേർത്തു

Update: 2021-12-28 09:27 GMT
Editor : afsal137 | By : Web Desk

രാജ്യത്ത് അശാന്തി സൃഷ്ടിക്കലാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ലക്ഷ്യമെന്ന് ബിജെപി നേതാവ് സുകാന്ത മജുംദാർ. വർഗീയ രാഷ്ട്രീയം വളർത്തുന്നതിൽ അസദുദ്ദീൻ ഒവൈസിയേക്കാൾ സജീവമായി പ്രവർത്തിക്കുകയാണ് മമതയെന്ന് അദ്ദേഹം ആരോപിച്ചു. തിങ്കളാഴ്ച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചു എന്ന വാർത്തയെ തുടർന്ന് മമത കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തു വന്നിരുന്നു. പിന്നീട് കേന്ദ്ര സർക്കാർ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലായെന്ന് മിഷനറീസ് ഓഫ് ചാരിറ്റിയിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത് മമതയെ വെട്ടിലാക്കി. ഇതിനെ തുടർന്നാണ് മമതയ്‌ക്കെതിരെയുള്ള ബിജെപി നേതാവിന്റെ ആരോപണം.

Advertising
Advertising

മൗലാനമാർക്കും മുഅസിമുകൾക്കും മമത പണം നൽകി തുടങ്ങിയെന്നും മജുംദാർ പറഞ്ഞു. കേന്ദ്ര സർക്കാരിനെ മതവുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് വലിച്ചിഴക്കുന്നത് മമതയുടെ ശീലമാണെന്നും ഇന്ത്യയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന അയൽ രാജ്യങ്ങൾക്ക് ഇത് ഗുണം ചെയ്യുമെന്നും മജുംദാർ കൂട്ടിച്ചേർത്തു.

കുഷ്ഠരോഗികളെയും അനാഥരെയും സംരക്ഷിക്കാൻ മദർ തെരേസ രൂപീകരിച്ച മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ കഴിഞ്ഞ ദിവസം ഗുജറാത്ത് പൊലീസ് കേസെടുത്തിരുന്നു. വഡോദരയിൽ മകർപുരയിലെ ചാരിറ്റിയുടെ ഷെൽട്ടർ ഹോമിൽ മതപരിവർത്തനം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കേസ്. ജില്ലാ സാമൂഹിക പ്രതിരോധ ഓഫീസറായ മയാങ്ക് ത്രിവേദിയുടെ പരാതിയിലാണ് കേസെടുത്തത്്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News