രാജി അഭ്യൂഹങ്ങൾക്കിടെ എം.എൽ.എമാരുടെയും സാമുദായിക നേതാക്കളുടെയും പിന്തുണ തേടി യെദ്യൂരപ്പ

ഈ മാസം 25ന് എം.എൽ.എമാർക്കായി യെദ്യൂരപ്പ വിരുന്നൊരുക്കും

Update: 2021-07-21 07:37 GMT

രാജി അഭ്യൂഹങ്ങൾക്കിടെ എം.എൽ.എമാരുടെയും സാമുദായിക നേതാക്കളുടെയും പിന്തുണ തേടി കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ഈ മാസം 25ന് എം.എൽ.എമാർക്കായി യെദ്യൂരപ്പ വിരുന്നൊരുക്കും. അതേസമയം യെദ്യൂരപ്പയുടെ രാജി ആവശ്യപ്പെട്ട് മറുപക്ഷവും നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി പദവി ഒഴിയാൻ ബി.ജെ.പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടെന്ന വാർത്തകൾക്ക് പിന്നാലെയാണ് എം.എൽ.എമാരെ ഒപ്പം ചേർത്ത് ശക്തി തെളിയിക്കാൻ യെദ്യൂരപ്പ ശ്രമം നടത്തുന്നത്. അധികാരത്തിലെത്തി രണ്ട് വർഷം തികയുന്ന സാഹചര്യത്തിൽ എം.എൽ.എമാർക്കായി വിരുന്ന് സൽക്കാരം നടത്തി സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമം. എം.എൽ.എമാരോടൊപ്പം സാമുദായിക നേതാക്കളുടെയും പിന്തുണ ഉറപ്പിക്കുന്നതിന്‍റെ ഭാഗമായി ലിംഗായത്ത് വിഭാഗക്കാരുമായി യെദ്യൂരപ്പ ചർച്ച നടത്തിയിരുന്നു.

Advertising
Advertising

മുഖ്യമന്ത്രി പദവിയിൽ നിന്ന് തന്നെ ഒഴിവാക്കിയാൽ 20 ലിംഗായത്ത്  എം.എൽ.എമാർ പാർട്ടി വിടുമെന്ന സമ്മർദ്ദ തന്ത്രവും യെദ്യൂരപ്പ ദേശീയ നേതൃത്വത്തിന് മുന്നിൽ വച്ചതായാണ് വിവരം. ലിംഗായത്തിന് പുറമെ കൂടുതൽ സാമുദായിക നേതാക്കൾ യെദ്യൂരപ്പക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. അതേസമയം രാജി ആവശ്യത്തിൽ ദേശീയ നേതൃത്വം ഉറച്ച് നിൽക്കുകയാണെങ്കിൽ മക്കളായ ബി വൈ രാഘവേന്ദ്രക്കും ബി.വൈ വിജയേന്ദ്രക്കും അർഹമായ പദവി നൽകണമെന്ന ഉപാധിയിൽ യെദ്യൂരപ്പ രാജി സന്നദ്ധതയും പ്രകടിപ്പിച്ചിട്ടുണ്ട്. കൂടുതൽ എം.എൽ.എമാരുടെയും സാമുദായിക നേതാക്കളുടെയും പിന്തുണ ഉറപ്പിക്കാൻ യെദ്യൂരപ്പക്ക് സാധിച്ചാൽ ദേശീയ നേതൃത്വത്തിന് വെല്ലുവിളിയാകും. അതേസമയം യെദ്യൂരപ്പയുടെ രാജിയിൽ ഉറച്ച് നിൽക്കുകയാണ് മറുപക്ഷം.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News