‘ജയ് ഹിന്ദു രാഷ്ട്രം’: ലോക്സഭയിലെ സത്യപ്രതിജ്ഞക്കിടയിൽ മുദ്രാവാക്യം വിളിച്ച് ബി.ജെ.പി എം.പി

രാഹുൽ ​ഗാന്ധി ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്

Update: 2024-06-25 11:28 GMT

ന്യൂഡൽഹി: പതിനെട്ടാം ലോക്സഭാംഗമായുള്ള സത്യപ്രതിജ്ഞക്കൊടുവിൽ ‘ജയ് ഹിന്ദു രാഷ്ട്രം’ മുദ്രാവാക്യം വിളിച്ച് ബി.ജെ.പി എം.പി. യു.പിയിലെ ബറേലിയിൽ നിന്നുള്ള ച​ത്രപാൽ സിങ്ങാണ് സത്യപ്രതിജ്ഞക്കൊടുവിൽ ‘ജയ് ഹിന്ദു രാഷ്ട്രം’ ‘ജയ് ഭാരത്’ എന്ന് മുദ്രാവാക്യം വിളിച്ചത്.

അതേ സമയം കോൺഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്.രാഹുൽ ഗാന്ധിയെ പേര് വിളിച്ചപ്പോൾ തന്നെ വൻ കരഘോഷങ്ങളുമായാണ് ഇൻഡ്യാ മുന്നണി നേതാക്കൾ വരവേറ്റത്. ഭാരത് ജോഡോ മുദ്രാവാക്യങ്ങളുമായാണ് എംപിമാർ രാഹുലിനെ സ്വീകരിച്ചത്.

Advertising
Advertising

ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് ഫലസ്തീൻ, അല്ലാഹു അക്ബർ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് എ.ഐ.എം.ഐ.എം പ്രസിഡന്റും ​ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി സത്യപ്രതിജ്ഞ ചെയ്തത്.

ഉവൈസിയെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചതോടെ ബി.ജെ.പി എം.പിമാർ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കിയിരുന്നു. ഖുർആനിലെ സൂക്തങ്ങളോടെയാണ് ഉവൈസി സത്യപ്രതിജ്ഞ ആരംഭിച്ചത്. രാജ്യത്ത് പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്നത് ആത്മാർഥമായി തുടരുമെന്ന് അദ്ദേഹംഎക്സിൽ കുറിച്ചു. 2019ൽ ജയ് ഭീം, അല്ലാഹു അക്ബർ, ജയ് ഹിന്ദ് എന്നിങ്ങനെ പറഞ്ഞാണ് ഉവൈസി സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News