'മല്ലികാർജുൻ ഖാർഗെയേയും കുടുംബത്തെയും വധിക്കാൻ ബി.ജെ.പി പദ്ധതിയിട്ടു'; ആരോപണവുമായി കോൺഗ്രസ്

ഖാർഗെയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ചിത്താപ്പൂരിലെ ബിജെപി സ്ഥാനാർഥി മണികണ്ഠ റാത്തോഡ് പറയുന്ന ഓഡിയോ കോൺഗ്രസ് പുറത്തുവിട്ടു

Update: 2023-05-06 05:48 GMT

ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കുടുംബത്തെയും വധിക്കാൻ ബിജെപി പദ്ധതിയിട്ടു എന്ന ആരോപണവുമായി കോൺഗ്രസ്. ഖാർഗെയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ചിത്താപ്പൂരിലെ ബിജെപി സ്ഥാനാർഥി മണികണ്ഠ റാത്തോഡ് പറയുന്ന ഓഡിയോ കോൺഗ്രസ് പുറത്തുവിട്ടു. മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ മത്സരിക്കുന്ന മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയാണ് മണികണ്ഠ റാത്തോഡ്.

അടിയന്തിരമായി വിളിച്ചുകൂട്ടിയ വാർത്ത സമ്മേളനത്തിലാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല മണികണ്ഠ റാത്തോഡിന്‍റേതെന്നു പറയുന്ന ശബ്ദസന്ദേശം കോൺഗ്രസ് പുറത്തുവിട്ടത്. ബി.ജെ.പിയുടേത് നീജവും തരംതാണ രാഷ്ട്രീയവുമാണെന്ന് കോൺഗ്രസ് പറഞ്ഞു.

Advertising
Advertising

തെരഞ്ഞെടുപ്പ് പോരാട്ടം ചൂട് പിടിച്ച കർണാടകയിൽ ഇന്ന് സോണിയ ഗാന്ധി പ്രചാരണത്തിനെത്തും. അനാരോഗ്യത്തെ തുടർന്ന് ഏറെനാളായി പൊതുവേദികളിൽ നിന്ന് വിട്ടുനിന്ന സോണിയ കൂടി എത്തുന്നതോടെ, അവസാന ലാപ്പിൽ മേൽക്കൈ നേടാം എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദി ബെംഗളൂരു നഗരത്തിൽ ഇന്നും നാളെയുമായി നടത്തുന്ന റോഡ് ഷോയിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News