മൂന്ന് സംസ്ഥാനങ്ങളിലും ഇനിയും മുഖ്യമന്ത്രിമാരെ കണ്ടെത്താനാകാതെ ബിജെപി; സമ്മർദ നീക്കത്തിൽ ആശങ്ക

മൂന്നിടത്തേക്കും നിയോഗിച്ച നിരീക്ഷകർ ഉടൻ എത്തി ചർച്ചകൾ നടത്തും.

Update: 2023-12-09 03:28 GMT
Advertising

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞടെുപ്പിൽ ജയിച്ച സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ കണ്ടെത്താനാകാതെ ബിജെപി കേന്ദ്ര നേതൃത്വം. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള വസുന്ദര രാജയുടെയും ശിവരാജ് സിങ് ചൗഹാന്റേയും സമ്മർദ നീക്കത്തിൽ ബിജെപി ആശങ്കയിലാണ്. മൂന്നിടത്തേക്കും നിയോഗിച്ച നിരീക്ഷകർ ഉടൻ എത്തി ചർച്ചകൾ നടത്തും.

ഛത്തീസ്ഗഢിൽ നാളെയും മധ്യപ്രദേശിൽ മറ്റത്താളും ആണ് നിരീക്ഷകരെത്തുക. സംസ്ഥാനത്ത് എത്തുന്ന നിരീക്ഷകർ എം.എൽ.എമാരുമായി ചർച്ചകൾ നടത്തും. അതേസമയം രാജസ്ഥാനിൽ നിരീക്ഷകർ എന്നാണ് ചർച്ചകൾ നടത്തുന്നതെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കിയിട്ടില്ല.

ഛത്തീസ്ഗഡിൽ കേന്ദ്രമന്ത്രി അർജുൻ മുണ്ട, രാജസ്ഥാനിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, മധ്യപ്രദേശിൽ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ എന്നിവരാണ് നിരീക്ഷക സംഘങ്ങൾക്ക് നേതൃത്വം നൽകുന്നത്. 115 എം.എൽ.എ മാരിൽ 60 എം.എൽ.എമാരുടെ പിന്തുണ തനിക്കാണെന്ന് മുൻ മുഖ്യമന്ത്രി വസുന്തര രാജയുടെ സമ്മർദ നീക്കം ബിജെപിക്ക് ആശങ്ക സൃഷ്ടിക്കുകയാണ്.

മൂന്നു മുഖ്യമന്ത്രിമാരിൽ ഒരാൾ വനിതയാകണം എന്നാണ് പൊതുധാരണ. രാജസ്ഥാനിൽ വസുന്ധര ഒഴിവായാൽ ഛത്തീസ്‌ഗഢിൽ രേണുക സിങ്ങിന് നറുക്ക് വീണേക്കും. രേണു സിങ്ങിന് പുറമെ രമൺ സിങ്, സംസ്ഥാന ബിജെപി അധ്യക്ഷൻ അരുൺ കുമാർ സാവോ തുടങ്ങിയവയുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്.

മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാനെ വീണ്ടും തെരഞ്ഞെടുക്കണം എന്നും ആവശ്യം ശക്തമാണ്. എന്നാൽ ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമർ അടക്കമുള്ളവർ ചൗഹാന് വെല്ലുവിളിയാണ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News