സംസ്ഥാനങ്ങൾക്ക് നൽകിയ ധനസഹായത്തിൻ്റെ കണക്കുമായി കേന്ദ്ര വിരുദ്ധ സമരങ്ങൾക്ക് പ്രതിരോധം തീർക്കാൻ ബി.ജെ.പി

എന്നാൽ വായ്പാ പരിധി വെട്ടികുറച്ചതിനെതിരായ പ്രതിഷേധത്തിൽ കൃത്യമായ ഉത്തരം നൽകാൻ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല

Update: 2024-02-09 01:22 GMT
Editor : Jaisy Thomas | By : Web Desk

കേരളത്തിന്‍റെ ഡല്‍ഹി പ്രതിഷേധം

Advertising

ഡല്‍ഹി: കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ ധനസഹായത്തിൻ്റെ കണക്ക് പുറത്തിറക്കിയാണ് കേന്ദ്ര വിരുദ്ധ സമരങ്ങൾക്ക് പ്രതിരോധം തീർക്കാൻ ബി.ജെ.പി ശ്രമിക്കുന്നത്.എന്നാൽ വായ്പാ പരിധി വെട്ടികുറച്ചതിനെതിരായ പ്രതിഷേധത്തിൽ കൃത്യമായ ഉത്തരം നൽകാൻ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല. കേരളത്തിന്‍റെ പ്രതിഷേധത്തിൽ കോൺഗ്രസ് പങ്കെടുക്കേണ്ടിയിരുന്നു എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിലയിരുത്തൽ.

പത്ത് വർഷത്തിനുള്ളിൽ ഒരു ലക്ഷത്തി നാൽപത്തി മൂവായിരം കോടി രൂപ കേരളത്തിന് മാത്രം നൽകി എന്നാണ് കേന്ദ്ര സർക്കാരിന്‍റെ അവകാശം. ധവള പത്രം ലോക്സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ ആണ്, യുപിഎ - എൻഡിഎ കാലത്തെയും താരതമ്യം ചെയ്തുകൊണ്ടുള്ള കണക്കുകൾ ധനമന്ത്രി സഭയിൽ വിവരിച്ചത്. എന്‍റെ നികുതി എന്‍റെ അവകാശം എന്ന മുദ്രാവാക്യം ഉയർത്തി കർണാടകവും ഫെഡറലിസം സംരക്ഷിക്കണമെന്ന ആവശ്യവുമായി കേരളവും സമരം ചെയ്തത് ബി.ജെ.പിക്ക് ഏറെ ക്ഷീണമായി. ഇതിൽ നിന്നും മറികടക്കാനാണ് കണക്കുകൾ കൊണ്ടുള്ള കളികൾ. ഇന്ത്യാ മുന്നണിയിലെ തലയെടുപ്പുള്ള പാർട്ടി നേതാക്കൾ പങ്കെടുത്തപ്പോഴും കോൺഗ്രസ്,സമരത്തിൽ നിന്നും വിട്ടുനിന്നത് വിമർശനത്തിന് ഇടയാക്കി. വേദിയിൽ ആരും കോൺഗ്രസിനെ വിമർശിച്ചില്ല എങ്കിലും സി.പി.എം നേതാക്കൾ മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ അതൃപ്തി തുറന്നു പ്രകടിപ്പിച്ചു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിട്ടതോടെ നിശ്ചലമായ ഇന്‍ഡ്യ സഖ്യത്തിനു ഊർജം പകരാൻ കേരളത്തിന്‍റെ ഡൽഹി സമരത്തിന് കഴിഞ്ഞു എന്നാണ് കണക്ക്കൂട്ടൽ.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News