യുപിയിൽ ബിഎൽഒ ഡ്യൂട്ടിക്കിടെ മരിച്ചു; എസ്‌ഐആർ ജോലിസമ്മർദം മൂലമെന്ന് കുടുംബം

47-കാരനായ സർവേശ് കുമാർ ഗംഗ്‌വാർ ആണ് കുഴഞ്ഞുവീണ് മരിച്ചത്

Update: 2025-11-27 08:11 GMT

ലഖ്‌നൗ: ഉത്തർപ്രദേശിൽ ബൂത്ത് ലെവൽ ഓഫീസർ ജോലിക്കിടെ മരിച്ചു. 47-കാരനായ സർവേശ് കുമാർ ഗംഗ്‌വാർ ആണ് കുഴഞ്ഞുവീണ് മരിച്ചത്. ബറേലിയിലെ കർമചാരി നഗർ സ്വദേശിയായ ഗംഗ്‌വാർ ബുധനാഴ്ച ജോലിക്കിടെ സ്‌കൂളിൽ കുഴഞ്ഞുവീഴുകയായിരുന്നു. അശൂപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.

ജോലി സമ്മർദം മൂലമാണ് സർവേശ് കുമാർ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. സർവേശ് കുമാറിന്റെ സഹോദരൻ യോഗേഷ് ഗംഗ്‌വാർ എസ്‌ഐആർ സൂപ്പർവസറാണ്. സർവേശിന് വലിയ ജോലി സമ്മർദമുണ്ടായിരുന്നു എന്ന് യോഗേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം സർവേശിനെ കണ്ടിരുന്നു. ബിഎൽഒ ജോലിയിൽ തനിക്ക് വലിയ സമ്മർദമുള്ളതായി സർവേശ് പറഞ്ഞതായി സഹോദരൻ വെളിപ്പെടുത്തി.

അതേസമയം ആരോപണം ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎൽഒമാർക്കുമേൽ അധിക സമ്മർദമുണ്ടാക്കുന്നില്ലെന്ന് എസ്ഡിഎം സർദാർ പ്രമോദ് കുമാർ പറഞ്ഞു. ജോലി സമ്മർദം പ്രധാനപ്പെട്ട വിഷയമാണ്. എന്നാൽ സർവേശിന്റെ കാര്യത്തിൽ അതുണ്ടായിട്ടില്ലെന്ന് യോഗേഷ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News