'രൺബീർ കപൂർ ബീഫ് ആരാധകൻ'; ബ്രഹ്മാസ്ത്രക്കെതിരെയും ബഹിഷ്‌കരണാഹ്വാനം

11 വർഷം മുമ്പുള്ള ഒരു ടി.വി പരിപാടിക്കിടെ തന്റെ ഇഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ച് രൺബീർ പറയുന്ന ഭാഗം ഉയർത്തിക്കാട്ടിയാണ് ഇപ്പോൾ ക്യാമ്പയിൻ നടക്കുന്നത്.

Update: 2022-08-28 13:17 GMT

ന്യൂഡൽഹി: രൺബീർ കപൂർ-ആലിയ ഭട്ട് ടീമിന്റെ ബ്രഹ്മാണ്ഡചിത്രം ബ്രഹ്മാസ്ത്രക്കെതിരെയും ബഹിഷ്‌കരണ ക്യാമ്പയിൻ. 11 വർഷം മുമ്പുള്ള ഒരു ടി.വി പരിപാടിക്കിടെ തന്റെ ഇഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ച് രൺബീർ പറയുന്ന ഭാഗം ഉയർത്തിക്കാട്ടിയാണ് ഇപ്പോൾ ക്യാമ്പയിൻ നടക്കുന്നത്.

ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ എന്തെല്ലാമാണെന്ന അവതാരകന്റെ ചോദ്യത്തിന് റെഡ് മീറ്റ് ഭക്ഷണങ്ങൾ വളരെ ഇഷ്ടമാണെന്നും താൻ ബീഫിന്റെ ആരാധകനാണെന്നും രൺബീർ പറയുന്നുണ്ട്. അഭിമുഖത്തിന്റെ ഈ ഭാഗം മാത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചാണ് ബ്രഹ്മാസ്ത്രക്കെതിരെ ഹാഷ്ടാഗ് ക്യാമ്പയിൻ നടക്കുന്നത്.

Advertising
Advertising

ബോളിവുഡ് സിനിമകൾക്കെതിരായ ബഹിഷ്‌കരണ ക്യാമ്പയിൻ ഇപ്പോൾ നിത്യ സംഭവമാകുകയാണ്. വിജയ് ദേവരകൊണ്ട നായകനായ ലൈഗർ, ആമിർ ഖാൻ നായകനായ ലാൽ സിങ് ഛദ്ദ, സൽമാൻ ഖാൻ നായകനായ ടൈഗർ 3 എന്നീ ചിത്രങ്ങൾക്കെതിരെയും ബോയ്‌കോട്ട് ക്യാമ്പയിൻ നടന്നിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News