പൂനെയിൽ പാലം തകർന്ന് ആറു മരണം; നിരവധി പേരെ കാണാതായി

ഇന്ദ്രാണി പുഴയ്ക്ക് കുറുകെയുള്ള ഇരുമ്പു പാലമാണ് തകർന്നുവീണത്. ഇരുപതോളം പേർ പാലത്തിനു മുകളിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.

Update: 2025-06-15 14:56 GMT

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ പാലം തകർന്ന് ആറുപേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേരെ കാണാതായി. ഇന്ദ്രാണി പുഴയ്ക്ക് കുറുകെയുള്ള ഇരുമ്പു പാലമാണ് തകർന്നുവീണത്. വിനോദസഞ്ചാരികളും ഒഴുകിയപ്പോയവരിലുണ്ട്.

ഇരുപതോളം പേർ പാലത്തിനു മുകളിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. ദുരന്തനിവാരണ സേനയുടെ രണ്ടംഗ സംഘത്തെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് റിപ്പോർട്ട് തേടി. പൂനെയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News