ലൈംഗികാതിക്രമ കേസ്; 'ബ്രിജ് ഭൂഷണെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവും': ഡൽഹി റൗസ് അവന്യൂ കോടതി

ഈ മാസം മൂന്നിനാണ് ബ്രിജ് ഭൂഷണെ റൗസ് അവന്യൂ കോടതി കുറ്റവിമുക്തനാക്കിയത്.

Update: 2026-08-09 14:46 GMT

ന്യൂഡൽഹി: ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗിക പീഡന പരാതിയിൽ ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമെന്ന് ഡൽഹി റൗസ് അവന്യൂ കോടതി. കേസ് അന്വേഷണത്തിന് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചനകൾ നടന്നെന്നും ആരോപണങ്ങൾ ഉന്നയിച്ച രണ്ട് ഗുസ്തിക്കാർ വിചാരണയ്ക്കിടെ കൂറുമാറിയെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്‍റെ വാദത്തെ ഇവർ പിന്തുണച്ചില്ലെന്നും വിശദമായ വിധിന്യായത്തിൽ വ്യക്തമാക്കുന്നു. ഈ മാസം മൂന്നിനാണ് ബ്രിജ് ഭൂഷണെ റൗസ് അവന്യൂ കോടതി കുറ്റവിമുക്തനാക്കിയത്.

പ്രോസിക്യൂഷൻ കേസിന്‍റെ അടിസ്ഥാനമായിരുന്ന രണ്ട് വനിതാ ഗുസ്തി താരങ്ങൾ വിചാരണയ്ക്കിടെ കൂറുമാറുകയും തങ്ങൾക്ക് പരാതി നൽകാൻ സമ്മർദ്ദമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. 2023-ൽ ഗുസ്തി താരങ്ങൾ സമരം നടത്തുന്നതിന് മുൻപ് ബ്രിജ് ഭൂഷണിനെതിരെ ഇത്തരം ആക്ഷേപങ്ങളോ പരാതികളോ ഉന്നയിക്കപ്പെട്ടിരുന്നില്ലെന്നും പരാതികൾ വളരെ വൈകിയാണ് നൽകിയതെന്നും, അവ മുൻകൂട്ടി തയ്യാറാക്കിയതും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. അഡീഷണൽ ചീഫ് ജുഡീഷണൽ മജിസ്ട്രേറ്റ് അശ്വിനി പൻവാറിന്‍റേതാണ് നിരീക്ഷണം. മഹേദവ് അക്കാദമിയുടെ പരിശീലകരും, മറ്റു ചില ഗുസ്തി താരങ്ങളും ചേർന്ന് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ആസൂത്രിതമായി ഉണ്ടാക്കിയെടുത്തതാണ് ഈ പരാതികളെന്നും കോടതി ഉത്തരവിൽ പറയുന്നു.

Advertising
Advertising

വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ ബിജെപി മുൻ എംപിയും റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിങ്ങിനെ ഈ മാസം മൂന്നിനാണ് ഡൽഹി റൗസ് അവന്യൂ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. അടച്ചിട്ട മുറിയിലായിരുന്നു അന്നത്തെ കോടതി നടപടികൾ. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അശ്വിനി പൻവാർ തന്നെയാണ് കേസിൽ വിധി പ്രസ്താവിച്ചിരുന്നത്. കേസിൽ കൂട്ടുപ്രതിയായ ഡബ്ല്യുഎഫ്ഐ മുൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും കോടതി വെറുതെവിട്ടിട്ടുണ്ട്. കുറ്റപത്രം സമർപ്പിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് വിധി.

2023-ലാണ് ബ്രിജ് ഭൂഷണെതിരെ രാജ്യത്തെ മുൻനിര ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റങ് പുനിയ എന്നിവരുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം ഉയർന്നുവന്നത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ഡബ്ല്യുഎഫ്‌ഐ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.. താരങ്ങളുടെ പരാതിയിൽ കേസെടുത്ത ഡൽഹി പൊലീസ്, വിശദമായ അന്വേഷണത്തിന് ശേഷം 2023 ജൂൺ 15ന് 1,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ (Sections 354, 354A, 354D, 506(1)) പ്രകാരമായിരുന്നു വിചാരണ നേരിട്ടത്. പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ പരാതിയിൽ പോക്സോ കേസ് എടുത്തിരുന്നെങ്കിലും പരാതിക്കാരി പിന്നീട് കേസ് പിൻവലിച്ചിരുന്നു.

ഇന്ത്യയിലും വിദേശത്തും നടന്ന വിവിധ മത്സരങ്ങൾക്കിടയിൽ ലൈംഗികാതിക്രമം നേരിട്ടെന്നായിരുന്നു ഗുസ്തി താരങ്ങളുടെ ആരോപണം. എന്നാൽ ദീർഘനാളത്തെ വിചാരണ നടപടികൾക്ക് ശേഷം തെളിവുകളുടെ അഭാവത്തിൽ രണ്ടുപേരെയും കുറ്റമുക്തരാക്കുകയായിരുന്നു. കേസിൽ വിചാരണ പൂർത്തിയാകുന്നതുവരെ ജാമ്യത്തിലായിരുന്നു ബ്രിജ് ഭൂഷണും വിനോദ് തോമറും. വെറുതെവിട്ട വിധിയിൽ ശക്തമായ പ്രതികരണവുമായി പ്രമുഖ ഗുസ്തി താരം വിനേഷ് ഫോഗട്ട് രംഗത്തെത്തിയിരുന്നു. വിധിയിൽ നിരാശയുണ്ടെന്നും എന്നാൽ പോരാട്ടം അവസാനിപ്പിക്കില്ലെന്നും കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും വിനേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.

കേസിലെ ആറ് പരാതിക്കാരിൽ ഒരാൾ താനാണെന്ന് വിനേഷ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സുപ്രിംകോടതിയുടെ മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് വിചാരണവേളയിൽ തന്റെ പേര് വെളിപ്പെടുത്താതിരുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Similar News