ബിജെപി നേതൃത്വത്തോട് വിലപേശാൻ ഒരുങ്ങി ബ്രിജ്ഭൂഷൺ സിംഗ്

ബ്രിജ്ഭൂഷണെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റാൻ ആണ് ബിജെപി ശ്രമിക്കുന്നത്

Update: 2024-01-05 01:20 GMT

ന്യൂഡൽഹി: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗുസ്തി ഫെഡറേഷൻ്റെ പേരിൽ ബിജെപി നേതൃത്വത്തോട് വിലപേശാൻ ഒരുങ്ങി ബ്രിജ്ഭൂഷൺ സിംഗ്. മുൻ സമിതിയിൽ തൻ്റെ അനുയായിയായ സഞ്ജയ് സിംഗിനെ ഉപയോഗിച്ച് കേന്ദ്ര ബിജെപി നേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ ആണ് ബ്രിജ്ഭൂഷണിൻ്റെ ശ്രമം.

സിറ്റിംഗ് സീറ്റിൽ നിന്ന് പ്രവർത്തനത്തിലെ പോരായ്മ കൊണ്ട് ബ്രിജ്ഭൂഷണെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മാറ്റാൻ ആണ് ബിജെപി ശ്രമിക്കുന്നത്. ഗോണ്ടയിലും സമീപ ജില്ലകളിലും തനിക്കുള്ള സ്വാധീനം വീണ്ടും സീറ്റ് നേടാനുള്ള കാരണമാക്കി ഉയർത്തിക്കാട്ടാൻ ബ്രിജ്ഭൂഷണ് സാധിച്ചിട്ടില്ല.

Advertising
Advertising

ഉത്തർപ്രദേശ് സംസ്ഥാന നേതൃത്വത്തിനും ബ്രിജ്ഭൂഷണ് വീണ്ടും അവസരം നൽകുന്നതിൽ താല്പര്യക്കുറവ് ഉണ്ട്. ബ്രിജ്ഭൂഷൺ ശരൺ സിംഗിന് വീണ്ടും സീറ്റ് നൽകുന്നത് സംസ്ഥാനത്തെ വനിതാ വോട്ടർമാരെ പാർട്ടിയിൽ നിന്ന് അകറ്റും എന്നാണ് ബിജെപി ഉത്തർപ്രദേശ് നേതൃത്വം വിലയിരുത്തുന്നത്.

കായിക മന്ത്രാലയത്തിനെതിരെ ഗുസ്തി ഫെഡറേഷൻ കോടതിയിലേക്ക് പോകാനുള്ള നീക്കം ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ട് തടയുമെന്നാണ് ബ്രിജ്ഭൂഷൺ കരുതുന്നത്. അങ്ങനെ വന്നാൽ സഞ്ജയ് സിംഗ് വഴി പാർട്ടിയിൽ സമ്മർദ്ദം ചെലുത്താൻ ആണ് ബ്രിജ്ഭൂഷൺ ശ്രമിക്കുന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News