ഗോവയില്‍ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍

വടക്കന്‍ ഗോവയിലെ അരംബോളിലാണ് സംഭവം

Update: 2022-06-07 03:07 GMT

പനാജി: ഗോവയില്‍ വിനോദസഞ്ചാരത്തിന് എത്തിയ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്തു. വടക്കന്‍ ഗോവയിലെ അരംബോളിലാണ് സംഭവം. 32കാരനായ യുവാവിനെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു.

അരംബോൾ ബീച്ചിന് സമീപമുള്ള സ്വീറ്റ് ലേക്കിൽ വെച്ചാണ് ബ്രിട്ടീഷ് യുവതി ബലാത്സം​ഗത്തിനിരയായത്. ജൂൺ രണ്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബീച്ചിൽ വിശ്രമിക്കുകയായിരുന്ന യുവതിയെ ജോയൽ വിൻസെന്‍റ് ഡിസൂസ എന്ന യുവാവ് ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു.

ഭര്‍ത്താവിനൊപ്പമാണ് യുവതി ഗോവയില്‍ എത്തിയത്. യുവതി തിങ്കളാഴ്ചയാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Advertising
Advertising


Summary- The Goa Police on Monday arrested a 32 year old man for allegedly raping a British woman at the famous Sweet Lake near Arambol beach in North Goa

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News