'ഭര്‍ത്താവ് ബി.എസ്.പി, ഭാര്യ കോണ്‍ഗ്രസ്' തെരഞ്ഞെടുപ്പിനു വേണ്ടി വീടുവിട്ടിറങ്ങി സ്ഥാനാര്‍ഥി

'വ്യത്യസ്ത ആശയങ്ങള്‍ പിന്തുടരുന്ന രണ്ട് വ്യക്തികള്‍ വോട്ടെടുപ്പ് സമയത്ത് ഒരു കുടക്കീഴില്‍ തങ്ങരുതെന്ന്'

Update: 2024-04-06 12:48 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ബലാഘട്ട്: ഭാര്യയുമായുള്ള വ്യത്യസ്ത രാഷ്ട്രീയ ആശയത്തിന്റെ പേരില്‍ വീടു വിട്ടിറങ്ങി മധ്യപ്രദേശ് ബിഎസ്പി ലോക്‌സഭാ സ്ഥാനാര്‍ഥി കങ്കര്‍ മുന്‍ജാരെ. കോണ്‍ഗ്രസ് എംഎല്‍എയും ഭാര്യയുമായ അനുഭ മുന്‍ജാരെയുമായുള്ള വ്യത്യസ്ത രാഷ്ട്രീയ ആശയത്തിനു പിന്നാലെയാണ് വീടു വിട്ടതെന്ന് കങ്കര്‍ മുന്‍ജാരെ പറഞ്ഞു. വ്യത്യസ്ത ആശയങ്ങള്‍ പിന്തുടരുന്ന രണ്ട് വ്യക്തികള്‍ വോട്ടെടുപ്പ് സമയത്ത് ഒരു കുടക്കീഴില്‍ തങ്ങരുതെന്ന് പറഞ്ഞ അദ്ദേഹം ഈ തീരുമാനം താല്‍കാലികമാണെന്നും ഏപ്രിലില്‍ 19 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം വീട്ടിലേക്ക് തിരിച്ചു പോകുമെന്നും പറഞ്ഞു.

2003 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഗൗരിശങ്കര്‍ ബൈസെനെ തോല്‍പിച്ചാണ് അനുഭ മുന്‍ജാരെ എംഎല്‍എയായത്. മുന്‍ എംഎല്‍എയും എംപിയുമായ കങ്കര്‍ മുന്‍ജാരെ മധ്യപ്രദേശിലെ ബലാഘട്ടില്‍ നിന്നാണ് ലോക്‌സഭയിലേക്ക് ജനവിധി തേടുന്നത്. ഭര്‍ത്താവ് മത്സരിച്ചാലും താന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുകയെന്ന് അനുഭ മുന്‍ജാരെ പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പിന്റെ പേരില്‍ ഭര്‍ത്താവ് വീടുവിട്ടു പോയത് വേദനയുണ്ടാക്കിയെന്നും മുന്‍പ് ഇരുവരും വ്യത്യസ്ത മണ്ഡലത്തില്‍ മത്സരിച്ച കാലത്ത് ഒരുമിച്ചാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്നും അനുഭ മുന്‍ജാരെ പറഞ്ഞു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News