പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; പൊതുബജറ്റ് നാളെ

പെഗാസസിൽ പ്രതിഷേധമുയർത്താൻ പ്രതിപക്ഷം

Update: 2022-01-31 00:58 GMT
Editor : Lissy P | By : Web Desk

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. രാഷ്ട്രപതിയുടെ അഭിസംബോധനയോടെയാണ് സമ്മേളനങ്ങള്‍ തുടങ്ങുക. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി വിശദീകരിക്കുന്ന സാമ്പത്തികസർവേ ഇന്നും, പൊതുബജറ്റ് നാളെയും അവതരിപ്പിക്കും.ന്യൂയോർക് ടൈംസിന്റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പെഗാസസ് വിഷയം കേന്ദ്രത്തിനെതിരെ ആയുധമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

കോവിഡിന്റെയും യു.പി,പഞ്ചാബ് ഉൾപ്പെടെ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും പശ്ചാത്തലത്തിൽ സമ്മേളനത്തിന്റെ ആദ്യഘട്ടം പത്തുദിവസമേ ഉണ്ടാകൂ. രാഷ്ട്രപതി റാം നാഥ് കോവിന്ദ് സെൻട്രൽ ഹാളിൽ ചേരുന്ന ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം പാസാക്കിയും ബജറ്റിന്റെ പൊതുചർച്ച നടത്തിയും ഫെബ്രുവരി 11 ന് ഒന്നാംഘട്ടം പിരിയും.

Advertising
Advertising

മാർച്ച് 14 ന് തുടങ്ങുന്ന രണ്ടാംഘട്ടം ഏപ്രിൽ എട്ടിനാണ് അവസാനിക്കുന്നത്. നികുതി നിർദേശങ്ങളും മറ്റുമടങ്ങിയ ധനകാര്യ ബിൽ രണ്ടാംഘട്ടത്തിലാണ് പാസാക്കുക. കോവിഡ്മൂലം ഇരുസഭകളും വെവ്വേറെ സമയങ്ങളിലും അംഗങ്ങളെ പലയിടങ്ങളിൽ ഇരുത്തിയുമാണ് സമ്മേളിക്കുക. ബുധനാഴ്ച മുതൽ രാജ്യസഭ രാവിലെ ഒമ്പതുമുതൽ മൂന്നുവരെയും ലോക്സഭ വൈകീട്ട് നാലുമുതൽ രാത്രി ഒമ്പതുവരെയും ചേരും. അംഗങ്ങൾ ഇരുസഭകളുടെയും ചേംബറുകളിലും ഗാലറികളിലും ഇരിക്കും.

പെഗാസസ് അടക്കമുള്ള വിഷയങ്ങൾ സഭയിൽ ഉയർത്തി സർക്കാരിനെ നേരിടാനാണ് പ്രതിപക്ഷ തീരുമാനം. പാർലമെന്റിലെ ഒട്ടേറെ ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ നിയന്ത്രണങ്ങൾ കടുപ്പി ച്ചിട്ടുണ്ട്.മാധ്യമങ്ങൾക്കുള്ള നിയന്ത്രണവും തുടരും.

Full View
Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News