'ഒരു കാർഷിക ലോണെടുക്കാൻ വന്നതാ...'; എസ്ബിഐ ബാങ്കിൽ കാളയുടെ മിന്നൽ സന്ദർശനം; പിന്നീട് സംഭവിച്ചത്...

ക്യാഷ് കൗണ്ടറിന് മുന്നിലും കാള പോയി. ഇതോടെ അകത്തുണ്ടായിരുന്ന കാഷ്യർ ആകെ വിയർത്തു.

Update: 2024-01-11 05:51 GMT

ലഖ്നൗ: കാലികളെ വളർത്താനുൾപ്പെടെയുള്ള കാർഷിക ആവശ്യങ്ങൾക്കായി ബാങ്കിൽ വായ്പയ്ക്കായി നിരവധി പേർ എത്താറുണ്ട്. എന്നാൽ ഉടമയ്ക്ക് പകരം ഒരു കാള തന്നെ ബാങ്കിലെത്തിയാലോ?. എന്താവും സ്ഥിതി?. എന്നാൽ ഉത്തർപ്രദേശിൽ അത്തരമൊരു സംഭവവും ഉണ്ടായി.

ഉന്നാവോയിലെ സ്റ്റേറ്റ് ബാങ്ക് ഇന്ത്യ (എസ്ബിഐ) ബ്രാഞ്ചിലാണ് കൂറ്റൻ കാളയെത്തിയത്. അപ്രതീക്ഷിത അതിഥിയെ കണ്ടതോടെ ഉപഭോക്താക്കളും ജീവനക്കാരും ആകെ വിരണ്ടു. എന്ത് ചെയ്യണമന്നറിയാതെ ചിലർ നിന്നപ്പോൾ മറ്റു ചിലർ കാളയെ ഓടിക്കാൻ ശ്രമം തുടങ്ങി.

എന്നാൽ ഇതൊന്നും കാണാത്തമട്ടിൽ കാള ബാങ്കിനുള്ളിൽ തന്നെ നിന്നു. ക്യാഷ് കൗണ്ടറിന് മുന്നിലും കാള പോയി. ഇതോടെ അകത്തുണ്ടായിരുന്ന കാഷ്യർ ആകെ വിയർത്തു.

കാളയെ പുറത്താക്കാൻ ഉപഭോക്താക്കളും ജീവനക്കാരും പരസ്പരം പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ തോക്കും വടിയുമായെത്തിയ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കാളയെ ബാങ്കിൽ നിന്ന് പുറത്താക്കിയതോടെയാണ് അകത്തുള്ളവർക്ക് ശ്വാസം നേരെ വീണത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News