'തമിഴ് അഭയാര്‍ഥികളെയും മുസ്‍ലിംകളെയും ഒഴിവാക്കി': പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ഡി.എം.കെയുടെ സത്യവാങ്മൂലം

മതേതരത്വത്തിന്‍റെ അടിസ്ഥാന ശിലകളെ പോലും തകര്‍ക്കുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്ന് ഡി.എം.കെ സത്യവാങ്മൂലത്തില്‍ പറയുന്നു.

Update: 2022-11-30 07:02 GMT

ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയിൽ തമിഴ് അഭയാർഥികളെ ഉൾപ്പെടുത്താത്തതിനെതിരെ ഡി.എം.കെ. നിയമം മതേതരത്വത്തിന് എതിരാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഡി.എം.കെ സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകി.

പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച ഹരജികള്‍ സുപ്രിംകോടതി ഡിസംബര്‍ ആറിന് പരിഗണിക്കാനിരിക്കെയാണ് ഡി.എം.കെ സത്യവാങ്മൂലം സമര്‍പ്പിച്ചത്- "പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്ന ഈ നിയമം ഏകപക്ഷീയമാണ്. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ എന്നീ ആറ് മത വിഭാഗങ്ങളിലുള്ളവരെ മാത്രം ഉള്‍പ്പെടുത്തുകയും മുസ്‍ലിംകളെ ഒഴിവാക്കുകയും ചെയ്യുന്നു. ശ്രീലങ്കയിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിൽ അഭയാർഥികളായി കഴിയുന്ന ഇന്ത്യൻ വംശജരായ തമിഴരെ നിയമ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല"- ഡി.എം.കെയെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ പി.വിൽസൺ നല്‍കിയ സത്യവാങ്മൂലത്തിൽ പറയുന്നു.

Advertising
Advertising

പൗരത്വ ഭേദഗതി നിയമം തമിഴര്‍ക്ക് എതിരാണെന്ന് ഡി.എം.കെ സത്യവാങ്മൂലത്തിൽ വിശദീകരിച്ചു. പതിറ്റാണ്ടുകളായി തമിഴ്‌നാട്ടിൽ താമസമാക്കിയ തമിഴ് അഭയാർഥികൾക്ക് പൗരത്വമില്ലാത്തതു കാരണം അവരുടെ മൗലികാവകാശങ്ങളും മറ്റ് അവകാശങ്ങളും നഷ്ടപ്പെടുന്നു എന്ന യാഥാർത്ഥ്യം ഈ നിയമം അവഗണിക്കുകയാണ്. മതേതരത്വത്തിന്‍റെ അടിസ്ഥാന ശിലകളെ പോലും തകര്‍ക്കുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Summary- The Dravida Munnetra Kazhagam (DMK) on Tuesday said in the Supreme Court that the Citizenship (Amendment) Act of 2019 is arbitrary as it only considers religious minorities from three countries while keeping Sri Lankan Tamils staying in India as refugees.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News