രണ്ടുപേരും പ്രണയിച്ചത് ഒരേ പെണ്‍കുട്ടിയെ; ടാക്സി ഡ്രൈവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് സുഹൃത്ത്

വെടിയുണ്ട വിനയ് ദ്വിവേദിയുടെ തോളിലാണ് പതിച്ചതെന്നും അദ്ദേഹം അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു

Update: 2023-11-02 05:57 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

ലഖ്നൗ: താന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയെ സുഹൃത്തും ഇഷ്ടപ്പെടുന്നുണ്ടെന്ന് അറിഞ്ഞ യുവാവ് ടാക്സി ഡ്രൈവര്‍ക്കെതിരെ വെടിയുതിര്‍ത്തു. ലഖ്നൗവിലെ റഹിമാബാദ് പ്രദേശത്താണ് സംഭവം.

വെടിയുണ്ട വിനയ് ദ്വിവേദിയുടെ തോളിലാണ് പതിച്ചതെന്നും അദ്ദേഹം അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ദ്വിവേദിയുടെ മൊബൈൽ ഫോൺ പരിശോധിച്ച് സംശയാസ്പദമായ ചിലരെ പൊലീസ് പിടികൂടി. ദ്വിവേദിയും ഇയാളുടെ സുഹൃത്ത് വികാസ് കുമാറും ഒരു യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും പിന്നീടയാളോട് പിന്മാറാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും വെസ്റ്റ് സോൺ അഡീഷണൽ ഡിസിപി ചിരഞ്ജീവ് നാഥ് സിൻഹ പറഞ്ഞു. എന്നാല്‍ ദ്വിവേദി ബന്ധം തുടർന്നപ്പോൾ കുമാർ അവനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്ന് സിൻഹ കൂട്ടിച്ചേര്‍ത്തു.

മറ്റൊരു സുഹൃത്ത് മഹേന്ദ്രയുടെ സഹായത്തോടെ ബുധനാഴ്ച രാത്രി 11 മണിയോടെ റഹിമാബാദ് റെയിൽവേ സ്റ്റേഷന് സമീപമുള്ള വനമേഖലയിൽ വെച്ചാണ് ഇരുവരും ദ്വിവേദിയെ വെടിവച്ചത്. ദ്വിവേദി സുഹൃത്തുക്കളെ വിളിച്ച് പൊലീസിൽ വിവരമറിയിക്കുകയും കെജിഎംയു ട്രോമ സെന്‍ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News