വനിതാസംവരണം ഉടനടി നടപ്പാക്കാൻ ഉത്തരവിടാനാകില്ലെന്ന് സുപ്രിംകോടതി

സംവരണം ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതി പരാമർശം

Update: 2023-11-03 19:24 GMT

സുപ്രിം കോടതി

Advertising

ന്യൂഡൽഹി: വനിതാസംവരണം ഉടനടി നടപ്പാക്കാൻ ഉത്തരവിടാനാകില്ലെന്നും ഇക്കാര്യത്തിൽ ചില പ്രായോഗികബുദ്ധിമുട്ടുകളുണ്ടെന്നും സുപ്രിംകോടതി. സംവരണം ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതി പരാമർശം. ഹരജി ഈ മാസം 22ന് വീണ്ടും പരിഗണിക്കും.

സെൻസസിനും മണ്ഡല പുനർ നിർണയത്തിനും ശേഷം മാത്രമേ വനിതാ സംവരണ ബില്ല് നടപ്പാക്കൂവെന്നു കേന്ദ്ര നിയമമന്ത്രി അർജ്ജുൻ മേഘ്വാൾ നേരത്തെ രാജ്യസഭയിൽ പറഞ്ഞിരുന്നു. എന്നാൽ വനിതാ സംവരണം നീട്ടികൊണ്ടുപോകാനുള്ള തന്ത്രമാണിതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രതിഷേധിച്ചു.

വനിതാ സംവരണ ബില്ല് ഈ വർഷം സെപ്തംബർ 21നാണ് രാജ്യസഭയിൽ അവതരിപ്പിച്ചത്. 20 ന് ബില്ല് ലോക്സഭ പാസാക്കിയിരുന്നു. ഒ.ബി.സി ഉപസംവരണം അടക്കം ഭേദഗതികൾ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടെങ്കിലും സ്വീകരിച്ചിരുന്നില്ല. രണ്ടിനെതിരെ 454 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിലാണ് ബില്ല് ലോക്‌സഭാ കടത്തി വിട്ടത്. 2010 മാർച്ച് മാസത്തിൽ വനിതാ സംവരണ ബില്ല് രാജ്യസഭാ പാസാക്കിയതാണെങ്കിലും കൂടുതൽ വ്യവസ്ഥകൾ ഉൾകൊള്ളിച്ചു പുതിയ ബില്ല് ആയിട്ടാണ് അവതരിപ്പിച്ചത്. പട്ടിക ജാതി -പട്ടിക വർഗ്ഗത്തിൽപ്പെട്ട വനിതകൾക്കുള്ള ഉപസംവരണം പുതിയ ബില്ലിന്റെ പ്രത്യേകതയാണ്.


Full View

Can't order immediate implementation of women's reservation: Supreme Court

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News