ഓടിക്കൊണ്ടിരുന്ന കാര്‍ തല കുത്തനെ റോഡിലെ കുഴിയിലേക്ക്; വീഡിയോ

ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിളായ അശ്വിനിയുടെ കാര്‍ ഗര്‍ത്തത്തില്‍ പതിച്ചതോടെയാണ് ഈ വലിയ കുഴി അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്

Update: 2021-07-20 11:11 GMT

ഒരു കാറിനെ മുഴുവനായി വിഴുങ്ങിയ കുഴി, അതും തിരക്കേറിയ റോഡിന്‍റെ മധ്യത്തില്‍. ഡല്‍ഹിയിലെ ദ്വാരകയിലാണ് ഈ ശോചനീയമായ കാഴ്ച. ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിളായ അശ്വിനിയുടെ കാര്‍ ഗര്‍ത്തത്തില്‍ പതിച്ചതോടെയാണ് ഈ വലിയ കുഴി അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്.


തിങ്കളാഴ്ച പെയ്ത ശക്തമായ മഴയില്‍ റോഡില്‍ വലിയ കുഴി രൂപപ്പെട്ടിരുന്നു. നാട്ടുകാര്‍ ഇതിന് ചുറ്റും കല്ലുകള്‍ വെച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അശ്വനിയുടെ ശ്രദ്ധയില്‍ പെട്ടില്ല. കുഴിയിലേക്ക് പതിച്ച എസ്.യു.വി കാര്‍ പിന്നീട് ക്രയിന്‍ ഉപയോഗിച്ച് പുറത്തെടുക്കുകയായിരുന്നു.

സുഹൃത്തിന്‍റെ ഓഫീസില്‍ നിന്നും മടങ്ങുകയായിരുന്നു താനെന്നും റോഡിലെ ഗര്‍ത്തം ശ്രദ്ധയില്‍ പെട്ടില്ലെന്നും അശ്വിനി പറഞ്ഞു. അപകടത്തില്‍ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് അശ്വിനി.


Full View


Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News