'ചൈനയിൽ സർജിക്കൽ സ്ട്രൈക്ക് നടത്താൻ കേന്ദ്രസർക്കാറിന് ധൈര്യമുണ്ടോ'?; വെല്ലുവിളിയുമായി അസദുദ്ദീൻ ഉവൈസി

തെലങ്കാനയുടെ ഭരണം തന്‍റെ കൈയിലാണെങ്കില്‍ അമിത് ഷാ എന്തിനാണ് വേദനിക്കുന്നതെന്നും ഉവൈസി

Update: 2023-05-31 08:20 GMT
Editor : Lissy P | By : Web Desk
Advertising

തെലങ്കാന: തെലങ്കാനയിലെ ഓൾഡ് സിറ്റിയിൽ സർജിക്കൽ സ്ട്രൈക്ക് നടത്തുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബന്ദി സഞ്ജയിന്റെ പ്രസ്താവനയ്ക്കെതിരെ എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. തെലങ്കാനക്ക് പകരം ചൈനയിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്താൻ കേന്ദ്ര സർക്കാറിന് ധൈര്യമുണ്ടോയെന്ന് ഉവൈസി ചോദിച്ചു.

ഉവൈസി റോഹിങ്ക്യൻ, പാകിസ്താൻ, അഫ്ഗാനിസ്താൻ വോട്ടർമാരുടെ സഹായത്തോടെ ഹൈദരാബാദ് സിവിൽ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ശ്രമിക്കുന്നെന്നായിരുന്നു ബന്ദി സഞ്ജയ് ഒരു പൊതുയോഗത്തിൽ പറഞ്ഞത്. തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചാൽ പഴയ നഗരത്തിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തുമെന്നും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ബന്ദി സഞ്ജയ പറഞ്ഞിരുന്നു. ഈ പ്രസ്താവനക്കെതിരെയാണ് ഉവൈസി രംഗത്തെത്തിയത്.

'പഴയ നഗരത്തിൽ സർജിക്കൽ സ്ട്രൈക്ക് നടത്തുമെന്ന് അവർ പറയുന്നു. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ ചൈനയിൽ സർജിക്കൽ സ്ട്രൈക്ക് നടത്തൂ.' അദ്ദേഹം പറഞ്ഞു. തെലങ്കാന ഭരണത്തിൽ ഉവൈസിയും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെയും അദ്ദേഹം രംഗത്തെത്തി. തെലങ്കാനയുടെ ഭരണം തന്‍റെ കൈയിലാണെങ്കില്‍ അമിത് ഷാ എന്തിനാണ് വേദനിക്കുന്നതെന്നും ഉവൈസി ചോദിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News