കന്യാകുമാരിയില്‍ അറസ്റ്റിലായ വൈദികന്‍റെ ലാപ്ടോപ് നിറയെ അശ്ലീല ചിത്രങ്ങളും വീഡിയോയും; പിടിയിലായത് ഫാം ഹൗസില്‍ നിന്ന്

പ്ലാങ്കാലയിലെ ഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയത്തിലെ വൈദികന്‍ ഫാ.ബെനഡിക്ട് ആന്‍റോയാണ്(29) ഞായറാഴ്ച രാത്രി അറസ്റ്റിലായത്

Update: 2023-03-22 02:05 GMT

ഫാ.ബെനഡിക്ട് ആന്‍റോ

ചെന്നൈ: തമിഴ്നാട്,കന്യാകുമാരി ജില്ലിയില്‍ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസില്‍ കത്തോലിക്കാ പുരോഹിതന്‍ അറസ്റ്റില്‍. പ്ലാങ്കാലയിലെ ഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയത്തിലെ വൈദികന്‍ ഫാ.ബെനഡിക്ട് ആന്‍റോയാണ്(29) ഞായറാഴ്ച രാത്രി അറസ്റ്റിലായത്. ഫാം ഹൗസില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പിടിയിലായത്.

വൈദികൻ ഉൾപ്പെട്ട ഒരു കൂട്ടം അശ്ലീല വീഡിയോകൾ വൈറലായതിനെ തുടർന്ന് ജില്ലാ സൈബർ ക്രൈം സംഘം കേസെടുക്കുകയായിരുന്നു. യുവതികളുമായുള്ള വൈദികന്‍റെ വാട്സാപ്പ് ചാറ്റുകളും സ്വകാര്യ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. വൈദികന്‍റെ ഫോണും ലാപ്ടോപ്പും മോഷ്ടിച്ചവര്‍ അശ്ലീല ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഒരു നഴ്സിംഗ് വിദ്യാര്‍ഥിനിയും ആന്‍റോക്കെതിരെ പരാതി നല്‍കിയിരുന്നു. ഓണ്‍ലൈനിലൂടെ മോശമായി പെരുമാറുന്നുവെന്നും പള്ളിയില്‍ പോകുമ്പോഴെല്ലാം ശരീരത്തില്‍ സ്പര്‍ശിക്കുന്നുവെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. മറ്റ് രണ്ട് പേരുടെ സഹായത്തോടെ ബെനഡിക്ട് ആന്‍റോ തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചതായും രക്ഷപ്പെട്ട യുവതി മൊഴി നൽകിയിട്ടുണ്ട്.

Advertising
Advertising

സ്ത്രീകള്‍ക്ക് അശ്ലീല മെസേജുകള്‍ അയക്കുകയും അനുവാദം കൂടാതെ അവരെ ചുംബിക്കുകയും ചെയ്യുക വൈദികന്‍റെ പതിവായിരുന്നു. സ്ത്രീകളുമായി അടുപ്പമുണ്ടാക്കി ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യുകയും ഇതു കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും വൈദികന്‍ വെറുതെ വിട്ടില്ലെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാർത്താണ്ഡം സ്വദേശിയാണ് ആന്‍റോ.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News