സിബിഎസ്ഇ 10, 12 ക്ലാസിൻ്റെ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

രാവിലെ 10:30ന് ആരംഭിക്കുന്ന വിധത്തിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്

Update: 2025-10-31 01:04 GMT

ഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു. 2026 ഫെബ്രുവരി 17 മുതൽ പരീക്ഷ ആരംഭിക്കും. രാവിലെ 10:30ന് ആരംഭിക്കുന്ന വിധത്തിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ വിദ്യാർത്ഥികൾക്ക് പൂർണ്ണമായ ഷെഡ്യൂൾ ലഭിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ശുപാർശകൾക്ക് അനുസൃതമായി, 2026 മുതൽ, പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഒരു അധ്യയന വർഷത്തിൽ രണ്ട് ബോർഡ് പരീക്ഷകൾ നടത്തുമെന്നും സിബിഎസ്ഇ പ്രഖ്യാപിച്ചു.

2025 സെപ്റ്റംബർ 24ന് തന്നെ 9, 11 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ ഡാറ്റയെ അടിസ്ഥാനമാക്കി, പരീക്ഷയ്ക്ക് 146 ദിവസം മുമ്പ്, താൽക്കാലിക തീയതിയുടെ ഷീറ്റ് പുറത്തിറക്കിയെന്നും സിബിഎസ്ഇ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. വിദ്യാർത്ഥികൾക്ക് തയ്യാറെടുപ്പിനായി മതിയായ സമയം നൽകുമെന്നും ബോർഡ് അറിയിച്ചു. മാർച്ച് പത്തിനാണ് പത്താംക്ലാസ് പരീക്ഷകൾ അവസാനിക്കുന്നത്.

cbse.gov.in വഴി പൂർണ വിവരമറിയാം

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News