സംഘർഷം രൂക്ഷം; മണിപ്പൂരിലേക്ക് 20 കമ്പനി അർധ സൈനിക വിഭാഗങ്ങളെ അയച്ച് കേന്ദ്രം

കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി സംഘർഷ സംഭവങ്ങളാണ് മണിപ്പൂരിൽ അരങ്ങേറിയത്

Update: 2024-11-13 08:20 GMT

ന്യൂ‍ഡൽഹി: സംഘർഷം രൂക്ഷമായതിന് പിന്നാലെ മണിപ്പൂരിലേക്ക് കൂടുതൽ സേനയെ അയക്കാൻ കേന്ദ്രസർക്കാർ തീരുമാനം. 20 കമ്പനി അർധ സൈനിക വിഭാഗങ്ങളെ മണിപ്പൂരിലേക്ക് അയച്ചു. എയർ ലിഫ്റ്റ് ചെയ്ത് ഉടനടി വിന്യാസം പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.

കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി സംഘർഷ സംഭവങ്ങളാണ് മണിപ്പൂരിൽ അരങ്ങേറിയത്. കുക്കി വിഭാ​ഗത്തിൽപ്പെട്ട 11 പേർ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News