Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. അഞ്ച് വര്‍ഷത്തിനിടെ 3000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. ലോക്‌സഭയില്‍ കൊടുക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജുവാണ് മറുപടി നൽകിയത്.
ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയും കേന്ദ്രം പിന്‍വലിച്ചു. മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പും പധോ പര്‍ദേശ് പലിശ സബ്സിഡി സ്‌കീമും നിര്‍ത്തലാക്കിയെന്ന് കിരണ്‍ റിജിജു ലോക്‌സഭയില്‍ പറഞ്ഞു.