ജഡ്ജിമാർക്കെതിരെ യുവാവിന്‍റെ അസഭ്യ വര്‍ഷം; സുപ്രിംകോടതിയിൽ നാടകീയ രംഗങ്ങൾ

ലഖ്‌നൗ എസിപിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടണമെന്നായിരുന്നു അഭിഭാഷകന്‍റെ ആവശ്യം

Update: 2026-07-10 11:50 GMT

ഡൽഹി: സുപ്രിംകോടതിയിൽ നാടകീയ രംഗങ്ങൾ. കേസ് പരിഗണിക്കുന്നതിനിടെ ഹരജിക്കാരൻ ജഡ്ജിയെ അസഭ്യം വിളിക്കുകയായിരുന്നു. ജഡ്ജിക്ക് നേരെ പേപ്പറുകൾ വലിച്ചെറിയുകയും ചെയ്തു. ലഖ്‌നൗ എസിപിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്നായിരുന്നു അഭിഭാഷകൻറെ ആവശ്യം.

അലഹബാദ് ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് കെ.വി വിശ്വനാഥൻ, ജസ്റ്റിസ് അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലായിരുന്നു ഈ സംഭവം . "മിസ്റ്റർ ജുഡീഷ്യൽ സെർവൻറ് ... ലഖ്‌നൗ എസിപിക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഞാൻ നിങ്ങളോട് ഉത്തരവിടുന്നു," എന്ന് ഹരജിക്കാരൻ പറഞ്ഞതായി 'ബാർ ആൻഡ് ബെഞ്ച്' റിപ്പോർട്ട് ചെയ്യുന്നു.

Advertising
Advertising

ഹരജിക്കാരൻറെ ഈ പരാമർശത്തെ ജസ്റ്റിസ് വിശ്വനാഥൻ ഉടൻ തന്നെ ചോദ്യം ചെയ്തു, 'നിങ്ങൾ എന്നോട് ഉത്തരവിടുകയാണോ?' എന്ന് അദ്ദേഹം ചോദിച്ചു. എല്ലാം ഇതിനകം തന്നെ റെക്കോർഡിൽ (രേഖകളിൽ) ഉണ്ടെന്നായിരുന്നു ഹരജിക്കാരന്റെ മറുപടി. തൊട്ടുപിന്നാലെ, അയാൾ കോടതിമുറിയിൽ പേപ്പറുകൾ വായുവിലേക്ക് വലിച്ചെറിയുകയും ജസ്റ്റിസിനെതിരെ അസഭ്യവർഷം നടത്തുകയുമായിരുന്നു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടുകയും ഇയാളെ കോടതിമുറിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

എന്നാൽ കോടതി നടപടികൾക്ക് തടസമുണ്ടായിട്ടും ഹരജിക്കാരനെതിരെ കോടതിയലക്ഷ്യമോ മറ്റ് നടപടികളോ സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു ബെഞ്ചിൻറെ തീരുമാനം. "അദ്ദേഹം വളരെ അസ്വസ്ഥനാണ്... നിരാശയാണ്. ഞങ്ങൾക്ക് അദ്ദേഹത്തോട് സഹതാപം മാത്രമേയുള്ളൂ." എന്നായിരുന്നു ജസ്റ്റിസ് വിശ്വനാഥന്റെ പ്രതികരണം.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News