അവരെന്നെ കൊന്നുകളഞ്ഞേക്കും, മരിക്കുകയാണെങ്കിലും ജന്മനാട്ടിൽ തന്നെ വേണം, തിരിച്ചുപോയേ തീരൂ: ശൈഖ് ഹസീന

മടങ്ങിയെത്തിയാലുടൻ തന്നെ വധിക്കുമെന്ന് അറിയാമെങ്കിലും പാർട്ടിയിലെ സഹപ്രവർത്തകരോടൊന്നിച്ച് കീഴടങ്ങാനാണ് തീരുമാനമെന്നും ശൈഖ് ഹസീന

Update: 2026-07-10 13:08 GMT

ന്യൂഡൽഹി: വധശിക്ഷയുൾപ്പെടെ നിരവധി ഭീഷണികൾ നിലനിൽക്കുന്നതിനിടെയും ജന്മനാട്ടിലേക്ക് ഉടൻ തിരിച്ചുപോകുമെന്ന് ആവർത്തിച്ച് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന. ഡിസംബറിൽ താൻ ബംഗ്ലാദേശിലേക്ക് തിരികെപ്പോകുമെന്നും അവിടെത്തെ സർക്കാരിന് മുമ്പാകെ കീഴടങ്ങുമെന്നും ഹസീന വ്യക്തമാക്കി. ബംഗ്ലാദേശിലെ വിദ്യാർഥി വിപ്ലവത്തിന് പിന്നാലെ 2024 ആഗസ്റ്റ് അഞ്ച് മുതലാണ് ഹസീന ഇന്ത്യയിൽ അഭയം തേടിയെത്തിയത്. മടങ്ങിയെത്തിയാലുടൻ തന്നെ വധിക്കുമെന്ന് അറിയാമെങ്കിലും പാർട്ടിയിലെ സഹപ്രവർത്തകരോടൊന്നിച്ച് കീഴടങ്ങാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി. റോയിട്ടേഴ്സിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഹസീന ഇക്കാര്യം വ്യക്തമാക്കിയത്.

Advertising
Advertising

ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ശൈഖ് മുജീബുറഹ്മാന്റെ മകളായ ഹസീന 1996- 2001, 2009- 2024 കാലയളവിലാണ് പ്രധാനമന്ത്രി പദവി വഹിച്ചത്. 2024 ജൂലൈയിൽ ആരംഭിച്ച വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ആഗസ്റ്റ് അഞ്ചിന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. നിലവിൽ ഇന്ത്യയിൽ അഭയം തേടിയ ഹസീനക്കെതിരെ ബംഗ്ലാദേശിൽ നിരവധി കേസുകളുണ്ട്. വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്താൻ കൂട്ടക്കൊല നടത്തിയെന്ന കേസിലാണ് കോടതി നേരത്തെ ഹസീനക്ക് വധശിക്ഷ വിധിച്ചിരുന്നത്. ഇവരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് സർക്കാർ ഇന്ത്യയെ സമീപിക്കുന്നതിനിടെയാണ് പുതിയ പ്രതികരണം.

'സ്വന്തം നാട്ടിൽ കാല് കുത്തിയാലുടൻ അവരെന്നെ അറസ്റ്റ് ചെയ്തേക്കും. വധിക്കാനും സാധ്യതയേറെയാണ്. എങ്കിലും പോയേ തീരൂ. മരിക്കുന്നെങ്കിൽ സ്വന്തം നാട്ടിൽ വെച്ച് മരിക്കാനാണ് എന്‍റെ ആഗ്രഹം. എന്‍റെ മാതാപിതാക്കളെ അടക്കം ചെയ്ത മണ്ണിൽ എന്‍റെ രക്തവും വീഴട്ടെ'. 78കാരി പറഞ്ഞു.

ഭീഷണികൾ തുടരുന്നതിനിടെയും ഈ വർഷം തന്നെ നാട്ടിലേക്ക് തിരിച്ചുപോകുമെന്ന് ഹസീന നേരത്തെ എൻഡിടിവിയോട് പറഞ്ഞിരുന്നു. അവാമി ലീഗ് പാർട്ടിയുടെ നേതാക്കളെ ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായാണ് തനിക്കെതിരെ നടപടിയെടുത്തിരിക്കുന്നതെന്നും ഇത്തരം ശ്രമങ്ങളെ വിജയിക്കാൻ അനുവദിക്കില്ലെന്നും ഷെയ്ഖ് ഹസീന എൻഡിടിവിയോട് പറയുകയുണ്ടായി. ബംഗ്ലാദേശിലെ വിദ്യാർഥി വിപ്ലവത്തെ തുടർന്ന് രണ്ട് വർഷം മുൻപാണ് ഹസീന അഭയംതേടി ഇന്ത്യയിലെത്തിയത്.

'ബംഗ്ലാദേശ് സർക്കാർ പ്രതിനിധികൾ എന്നെ തിരികെ വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. തിരികെ അയക്കണമെന്ന ആവശ്യവുമായി അവർ ഒരുപാട് സന്ദേശങ്ങൾ ഇതിനോടകം അയക്കുകയുണ്ടായി. ഇനി തിരിച്ചുപോകാൻ തന്നെയാണ് എന്‍റെ തീരുമാനം'. അവർ കൂട്ടിച്ചേർത്തു. താനൊരുപാട് തവണ തടവറയിൽ കഴിഞ്ഞതാണെന്നും തുറുങ്കിലടക്കപ്പെടുന്നതിനെ കുറിച്ച് ഭയപ്പെടുന്നില്ലെന്നും അവർ പറഞ്ഞു.

നേരത്തെ, ഈ വർഷം ഫെബ്രുവരിയിൽ രണ്ട് അഴിമതിക്കേസുകളിലായി അഞ്ച് വർഷം വീതം മൊത്തം 10 വർഷം തടവിന് ശൈഖ് ഹസീനയെ ബംഗ്ലാദേശ് കോടതി ശിക്ഷിച്ചിരുന്നു. ധാക്കയിലെ പൂർബാചൽ ന്യൂ ടൗൺ സർക്കാർ പദ്ധതിയിൽ പ്ലോട്ടുകൾ അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിലാണ് ശിക്ഷ. ധാക്ക കോർട്ട്-4ലെ സ്പെഷ്യൽ ജഡ്ജി റബിയുൽ ആലമാണ് ശിക്ഷ വിധിച്ചിരുന്നത്. ഇതേ കേസിൽ ഹസീനയുടെ അനന്തരവളായ തുലീപ് റിസ്‌വാന സിദ്ദീഖിന് നാല് വർഷം (ഓരോ കേസിലും രണ്ട് വർഷം വീതം) തടവ് വിധിച്ചിട്ടുണ്ട്. അനന്തരവനായ റദ്‌വാൻ മുജീബിനും മറ്റൊരു അനന്തരവളായ അസ്മിന സിദ്ദീഖിനും ഏഴ് വർഷം വീതവും ശിക്ഷ വിധിച്ചിട്ടുണ്ട്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Similar News