ബങ്കിപ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പത്രിക നൽകിയതിന് പിന്നാലെ സ്ഥാനാർത്ഥിയെ മാറ്റി ബിജെപി

ബിജെപി പേടിച്ചെന്ന് ബങ്കിപ്പൂരിലെ ജെഎസ്പി സ്ഥാനാര്‍ഥി പ്രശാന്ത് കിഷോര്‍

Update: 2026-07-11 02:35 GMT

അഭിഷേക് കുമാർ സിൻഹയും ബിഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയും

പറ്റ്ന: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ മാറ്റി ബിജെപി.  അഭിഷേക് കുമാറിന് പകരം യുവമോർച്ച നേതാവായ നീരജ് കുമാർ സിൻഹയെയാണ് പുതിയ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിച്ച് മണിക്കൂറുകൾക്കകമാണ് അഭിഷേക് കുമാറിനെ മാറ്റുന്നത്. 

വ്യക്തിപരമായ കാരണങ്ങളാലാണ് താൻ പിന്മാറുന്നതെന്ന് പറ്റ്നയിലെ പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അഭിഷേക് കുമാർ വ്യക്തമാക്കി. പാർട്ടി നേതൃത്വത്തിന് നന്ദി പറഞ്ഞ അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയ്യാറായില്ല. 

Advertising
Advertising

സ്ഥാനാർത്ഥിത്വം പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് 32കാരനായ നീരജ് കുമാർ സിൻഹയെ ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പുതിയ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. അന്തരിച്ച ജനസംഘം നേതാവ് നരേന്ദ്ര ഭാരതി മണ്ഡലിന്റെ മരുമകനാണ് നീരജ്. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് സീറ്റ് ഒഴിഞ്ഞ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീന്റെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ജൂലൈ 30നാണ് ഉപതെരഞ്ഞെടുപ്പ്. നവീന്റെ അടുത്ത അനുയായി കൂടായാണ് അഭിഷേക് കുമാര്‍. 

അതേസമയം ബിജെപിയുടെ പെട്ടെന്നുള്ള സ്ഥാനാർത്ഥി മാറ്റത്തെ പരിഹസിച്ച് ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ രംഗത്തെത്തി. പരാജയഭീതി പൂണ്ടാണ് ബിജെപിയുടെ ഈ അവസാന നിമിഷത്തെ മാറ്റമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കോട്ട എന്ന് വിശേഷിക്കപ്പെടുന്ന ബങ്കിപ്പൂർ, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ കൂടിയായ പ്രശാന്ത് കിഷോറിന്റെ സ്ഥാനാര്‍ഥിത്വത്തോടെയാണ് ശ്രദ്ധേയ മത്സരമായി മാറുന്നത്. അദ്ദേഹം ആദ്യമായാണ് മത്സരത്തിനിറങ്ങുന്നത്. 

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിൽ നടന്ന എൻഡിഎ യോഗത്തിന് പിന്നാലെയാണ് സ്ഥാനാർത്ഥിയുടെ പിന്മാറ്റമെന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. കാലിത്തീറ്റ കുംഭകോണത്തിൽ അഭിഷേക് കുമാറിന്റെ അടുത്ത ബന്ധു ശിക്ഷിക്കപ്പെട്ടത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ഭയമാണ് മാറ്റത്തിന് പിന്നിലെന്നാണ് ബിജെപി വൃത്തങ്ങളിൽ നിന്നുള്ള സൂചന. അതേസമയം, ബിജെപി നേതൃത്വം അഭിഷേക് കുമാറിനെ ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചതാണെന്ന് ആർജെഡി വക്താവ് ശക്തി യാദവും, കേന്ദ്ര നേതൃത്വം നിതിൻ നവീന്റെ തീരുമാനത്തെ തിരുത്തുകയായിരുന്നു എന്ന് കോൺഗ്രസ് വക്താവ് അസിത് നാഥ് തിവാരിയും ആരോപിച്ചു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News