കുഴി ഒഴിവാക്കുന്നതിനിടെ റോഡിൽ വീണു; ലോറി ദേഹത്തുകയറി സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

അപകടത്തിന് പിന്നാലെ ഒരു മണിക്കൂറിനുള്ളിൽ അധികൃതർ റോഡിലെ കുഴിയടക്കുകയും ചെയ്തു

Update: 2023-01-04 08:18 GMT
Editor : ലിസി. പി | By : Web Desk

ചെന്നൈ:  കുഴി ഒഴിവാക്കുന്നതിനിടെ റോഡിൽ വീണ സ്‌കൂട്ടർ യാത്രക്കാരിയുടെ മുകളിലൂടെ ലോറി കയറിയിറങ്ങി. തമിഴ്‌നാട്ടിലെ മധുരവോയലിലാണ് അപകടം നടന്നത്. സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറായ ശോഭന (22) ആണ് മരിച്ചത്. സഹോദരനൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടം നടന്നത്.

സഹോദരനെ നീറ്റ് കോച്ചിംഗ് ക്ലാസിനെത്തിക്കാനായി  പോകുന്നതിനിടെ സ്‌കൂട്ടർ മറിഞ്ഞ് ഇരുവരും റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയം അതുവഴി വന്ന ലോറി ശോഭനയുടെ ദേഹത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടം നടന്ന ഉടനെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ശോഭന സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സഹോദരൻ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ലോറി ഡ്രൈവർ മോഹനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

Advertising
Advertising

ശോഭനയുടെ മരണത്തിന് കാരണം മോശം റോഡുകളാണെന്ന് ശോഭന ജോലി ചെയ്യുന്ന സോഹോയുടെ സിഇഒ ശ്രീധർ വെമ്പു ട്വീറ്റിലൂടെ ആരോപിച്ചു. അപകടത്തിന് പിന്നാലെ ഒരു മണിക്കൂറിനുള്ളിൽ അധികൃതർ റോഡിലെ കുഴിയടക്കുകയും ചെയ്തു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News