'എന്റെ മകൾ മരിച്ച ദിവസം പോലും ഞാൻ ജോലി ചെയ്തു, ദിവസവേതനം 66 രൂപയിൽ നിന്ന് 340 രൂപയാക്കണം': ഛത്തീസ്ഗഢിലെ സർക്കാർ സ്‌കൂൾ പാചക തൊഴിലാളികൾ സമരത്തിൽ

സമരത്തോട് അനുഭാവപൂർവം പ്രതികരിക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല

Update: 2026-01-19 09:18 GMT

റായ്പൂർ: ഛത്തീസ്ഗഢിലെ സർക്കാർ സ്‌കൂളുകളിലെ പാചക തൊഴിലാളികളുടെ സമരം ഇരുപത്തിയൊന്ന് ദിവസം പൂർത്തിയായി. ദിവസവേതനം 66 രൂപയിൽ നിന്ന് 340 രൂപയായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനിശ്ചിതകാല പണിമുടക്ക്.

പാചകതൊഴിലാളികൾ ബാച്ചുകളായി എത്തിയാണ് സമരം നടത്തുന്നത്. മൂന്നു ദിവസം മാറിമാറിയാണ് സമരം. ടുട്ടയിലെ നയാ ധാരണ സ്റ്റാൾ (പ്രതിഷേധ സ്ഥലം) എന്ന പേരിൽ സജ്ജീകരിച്ച ഗ്രൗണ്ടിൽ ടെന്റുകൾ തയാറാക്കിയാണ് താമസം.

ഛത്തീസ്ഗഢ് സ്കൂൾ മധ്യൻഭോജൻ രസോയ സംയുക്ത സംഘത്തിന്റെ പേരിലാണ് തൊഴിലാളികൾ പ്രതിഷേധിക്കുന്നത്. കഴിഞ്ഞ 30 വർഷമായി ഉച്ചഭക്ഷണ പാചകക്കാരനായി ജോലി ചെയ്യുന്നയാളാണ് താനെന്ന് ബസ്തർ മേഖലയിലെ കൊണ്ടഗാവ് ജില്ലയിൽനിന്നുള്ള മേഘരാജ് ബാഗേൽ പറയുന്നു.

Advertising
Advertising

”ജീവിക്കാൻ പ്രയാസമായി മാറി. കുട്ടികളുടെ പഠനം പൂർത്തിയാക്കാൻ 90,000 രൂപയുടെ വായ്പ എടുത്തിട്ടുണ്ട്. 1995 ൽ പ്രതിദിനം 15 രൂപ ലഭിച്ചിരുന്നു, ഇപ്പോൾ പ്രതിദിനം 66 രൂപയാണ്. ഇത് ഒരു അനീതിയാണ്. സ്കൂളിലെ കുട്ടികളുടെ എണ്ണം കുറഞ്ഞാൽ, അവർ തങ്ങളുടെ സേവനം അവസാനിപ്പിക്കുകയാണ് ഇത് സംഭവിക്കരുത്.”

2003-2004 ലാണ് തങ്ങളുടെ ആദ്യ പ്രതിഷേധം ആരംഭിച്ചതെന്നും ആറ് വർഷത്തെ പ്രതിഷേധത്തിന് ശേഷം ദിവസവേതനം 33 രൂപയായി, പ്രതിമാസം 1,000 രൂപയായി വർദ്ധിപ്പിച്ചതായും ബാഗേൽ പറഞ്ഞു. 2019 ലും 2023 ലും വേതനം വീണ്ടും വർദ്ധിപ്പിച്ചു. പ്രതിദിനം 66 രൂപയായി. അതായത് പ്രതിമാസം 2,000 രൂപയായി ഉയർന്നു.

“ഞങ്ങളുടെ ആദ്യത്തെ ആവശ്യം ഞങ്ങൾക്ക് ശമ്പളം നൽകണം എന്നതാണ്. പ്രതിമാസം 11,400 രൂപ അല്ലെങ്കിൽ കുറഞ്ഞത് പ്രതിദിനം 340 രൂപ” ബാഗേൽ പറഞ്ഞു. പാചകക്കാർ എല്ലാ ദിവസവും ജോലി ചെയ്യുന്നത് സമ്മർദ്ദത്തിലാണെന്നും, അച്ഛൻ മരിച്ച ദിവസം പോലും താൻ ജോലി ചെയ്തിരുന്നുവെന്നും ബാഗേൽ പറഞ്ഞു.

പ്രതിഷേധത്തിലെ മറ്റൊരു അം​ഗമായ സുകൃത ചവാൻ തന്റെ ആശങ്കകൾ പങ്കുവെച്ചു. "2024 ൽ എന്റെ മകൾ മരിച്ച ദിവസം ഞാൻ ജോലി ചെയ്തു. ഞങ്ങൾക്ക് നിരവധി പ്രശ്‌നങ്ങളുണ്ട്, പക്ഷേ സർക്കാരിന് അത് കേൾക്കാൻ കഴിയുന്നില്ല."

രാജ്നന്ദ്ഗാവിൽ നിന്നുള്ള ചവാൻ എന്ന തൊഴിലാളിയും പ്രതിഷേധം രേഖപ്പെടുത്തി സംസാരിച്ചു. “2003 മുതൽ ഞാൻ ജോലി ചെയ്യുന്നു, അന്ന് ഞങ്ങൾക്ക് പ്രതിദിനം 15 രൂപ ലഭിച്ചിരുന്നു. ഒക്ടോബർ മുതൽ കൂലി ലഭിച്ചിട്ടില്ല. എന്റെ ഭർത്താവ് ഒരു തൊഴിലാളിയാണ്. എനിക്ക് രണ്ട് പെൺമക്കൾ കൂടിയുണ്ട്, പഠനം പൂർത്തിയാക്കാൻ ഞങ്ങൾ വായ്പയെടുത്തിട്ടുണ്ട്. സർക്കാർ കരുതുന്നത് ഞങ്ങൾ രണ്ട് മണിക്കൂർ മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ എന്നാണ്, പക്ഷേ രാവിലെ 10 മണിക്ക് അരി കഴുകി വൃത്തിയാക്കിയാണ് ഞങ്ങൾ ആരംഭിക്കുന്നത്. പരിപ്പ്, അരി, സബ്സി, പപ്പടം, അച്ചാർ എന്നിവ പാചകം ചെയ്ത ശേഷം, വിളമ്പാനും പാത്രങ്ങൾ കഴുകാനും ഞങ്ങൾ സഹായിക്കണം. ഉച്ചകഴിഞ്ഞ് 3 മണിയോടെ ജോലി അവസാനിക്കും. സ്കൂൾ പരിപാടി ഉണ്ടെങ്കിൽ, വൈകുന്നേരം 4 മണി വരെ ഞങ്ങൾ ജോലി ചെയ്യും. 2013 ൽ, ഞാൻ 170 കുട്ടികൾക്ക് ഒറ്റയ്ക്ക് പാചകം ചെയ്തിരുന്നു, ഇപ്പോൾ 60 കുട്ടികൾക്ക് ഞാൻ പാചകം ചെയ്യുന്നു.” ചവാൻ പറഞ്ഞു. സമരത്തോട് അനുഭാവപൂർവം പ്രതികരിക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News