ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; 15 മാവോയിസ്റ്റുകളെ വധിച്ചു

ബിജാപൂർ ജില്ലയിലെ കരേഗുട്ട കുന്നുകൾക്ക് സമീപമാണ് ഏറ്റുമുട്ടൽ ഉണ്ടായത്

Update: 2025-05-07 04:54 GMT
Editor : Jaisy Thomas | By : Web Desk

റായ്പൂര്‍: ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. 15 മാവോയിസ്റ്റുകളെ വധിച്ചു. ബിജാപൂർ ജില്ലയിലെ കരേഗുട്ട കുന്നുകൾക്ക് സമീപമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഒരു വനിതാ മാവോയിസ്റ്റും കൊല്ലപ്പെട്ടിട്ടുണ്ട്. 

ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തിയിലെ കരേഗുട്ട കുന്നുകൾക്ക് ചുറ്റുമുള്ള ഇടതൂർന്ന വനങ്ങളിലാണ് തിങ്കളാഴ്ച രാത്രി ഏറ്റുമുട്ടൽ നടന്നതെന്ന് ബസ്തർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് സുന്ദരാജ് ഒ പറഞ്ഞു. ഇതോടെ ഏപ്രിൽ 21 മുതൽ പ്രദേശത്ത് കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റുകളുടെ എണ്ണം നാലായി. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് സുരക്ഷാ സേന ഒരു 303 റൈഫിൾ കണ്ടെടുത്തിട്ടുണ്ട്.

Advertising
Advertising

ഏപ്രിൽ 24 ന് ഇതേ പ്രദേശത്ത് മൂന്ന് വനിതാ നക്സലൈറ്റുകളെ വെടിവച്ചുകൊല്ലുകയും ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, മറ്റ് വസ്തുക്കൾ എന്നിവയുടെ വലിയൊരു ശേഖരം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ബസ്തറിലെ ഏറ്റവും വലിയ കലാപ വിരുദ്ധ ദൗത്യങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ഈ ഓപ്പറേഷനിൽ ഛത്തീസ്ഗഢ് പൊലീസിന്‍റെ ജില്ലാ റിസർവ് ഗാർഡ് (DRG), ബസ്തർ ഫൈറ്റേഴ്‌സ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (STF), സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (CRPF), അതിന്‍റെ എലൈറ്റ് കോബ്ര യൂണിറ്റ് എന്നിവയുൾപ്പെടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഏകദേശം 24,000 ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു.

മാവോയിസ്റ്റുകളുടെ ഏറ്റവും ശക്തമായ സൈനിക വിഭാഗമായി കണക്കാക്കപ്പെടുന്ന ആയുധധാരികളായ 'ബറ്റാലിയൻ നമ്പർ 1' തെലങ്കാന സംസ്ഥാന കമ്മിറ്റിയിലെ നേതാക്കൾ ഉൾപ്പെടെയുള്ള ഉന്നത മാവോയിസ്റ്റ് നേതാക്കളുടെ സാന്നിധ്യത്തെക്കുറിച്ച് ഇന്‍റലിജൻസ് വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് അധികൃതർ ആക്രമണം ആരംഭിച്ചത്. കരേഗുട്ട കുന്നിൻ പ്രദേശം ബറ്റാലിയന്റെ ശക്തികേന്ദ്രമാണെന്നാണ് പൊലീസ് പറയുന്നത്. ഓപ്പറേഷനിൽ നിരവധി മുതിർന്ന കേഡർമാർ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഇന്‍റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News