ഞങ്ങള്‍ പരമ്പരാഗത വൈരികള്‍; പക്ഷെ വി.എസ് പടക്കുതിരയെന്ന് പി.ചിദംബരം

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വി.എസ് ആശംസകള്‍ നേര്‍ന്നു

Update: 2023-10-20 06:29 GMT

പി.ചിദംബരം/വി.എസ് അച്യുതാനന്ദന്‍

ഡല്‍ഹി: നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന് ജന്‍മദിനാശംസകളുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ജനങ്ങളുടെ നന്മയ്‌ക്കുവേണ്ടി ധീരമായി പോരാടിയ ഒരു പടക്കുതിരയാണ് വി.എസെന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ചിദംബരം എക്സില്‍ കുറിച്ചു.

Advertising
Advertising

''കേരളത്തിലും രാജ്യത്തിന്‍റെ മറ്റിടങ്ങളിലും കോൺഗ്രസും സി.പി.എമ്മും പരസ്പരം എതിർക്കുകയും കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ പരമ്പരാഗത എതിരാളികളുമാണ്.എന്നാൽ കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ ഇന്ന് 100 വയസ് തികയുന്ന വേളയിൽ അദ്ദേഹത്തെ സ്നേഹപൂർവ്വം ആശംസിക്കുന്നതിൽ അതൊന്നും തടസമാകുന്നില്ല.അന്നും ഇന്നും ജനങ്ങളുടെ നന്മക്ക് വേണ്ടി എന്ന് താൻ വിശ്വസിച്ചിരുന്ന കാര്യങ്ങൾക്ക് വേണ്ടി ധീരമായി പോരാടിയ ഒരു പടക്കുതിരയായിരുന്നു അദ്ദേഹം. വരുംനാളുകളുകളില്‍ അദ്ദേഹത്തിന് ആയുരാരോഗ്യം നേരുന്നു'' ചിദംബരം കുറിച്ചു.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വി.എസ് ആശംസകള്‍ നേര്‍ന്നു. ''പ്രിയങ്കരനും ബഹുമാന്യനുമായ ജനനേതാവിന് ആരോഗ്യവും സന്തോഷവും നേരുന്നതിൽ കേരളത്തിലെ ജനങ്ങളോടൊപ്പം ഞാനും ചേരുന്നു'' അദ്ദേഹം കുറിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News