ക്ലാസിലെത്താൻ 10 മിനിറ്റ് വൈകിയതിന് ബാഗുമായി 100 സിറ്റപ്പ് ശിക്ഷ; ശിശുദിനത്തിൽ ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

കാജൽ എന്ന 12 വയസുകാരിയാണ് മരിച്ചത്

Update: 2025-11-16 06:09 GMT

മഹാരാഷ്ട്ര: ക്ലാസിലെത്താൻ 10 മിനിറ്റ് വൈകിയതിന് ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത. ബാഗുമായി 100 സിറ്റപ്പ് എടുപ്പിച്ച ബാലിക പിന്നീട് മരിച്ചു. മഹാരാഷ്ട്രയിലെ വസായിയിലെ ശ്രീ ഹനുമന്ത് വിദ്യാമന്ദിർ ഹൈസ്‌കൂളിൽ വെള്ളിയാഴ്ചയാണ് കാജൽ എന്ന 12 വയസുകാരി മരിച്ചത്.

100 സിറ്റപ്പ് എടുത്തതിന് പിന്നാലെ പുറംവേദന അനുഭവപ്പെടുന്നതായി വിദ്യാർഥിനി പരാതിപ്പെട്ടിരുന്നു. പിന്നാലെ തളർന്നുവീണു. കാജലിനെ സമീപത്തെ നാലാസോപാരയിലെ ആശുപത്രിയിലും പിന്നീട് മുംബൈയിലെ ജെജെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഠിനമായ ശിക്ഷ മൂലമാണ് കുട്ടിയുടെ ആരോഗ്യനില വഷളായതെന്നാണ് കാജലിന്റെ കുടുംബം ആരോപിക്കുന്നത്. 100 സിറ്റപ്പ് എടുക്കുന്ന സമയത്തും കുട്ടിയുടെ ചുമലിൽ നിന്ന് ബാഗ് മാറ്റാൻ അധ്യാപിക അനുവദിച്ചില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News