'നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നു'; പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേർന്ന് മുഖ്യമന്ത്രി പിണറായിയും രാഹുൽ ​ഗാന്ധിയും

സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ 'എക്സി'ലൂടെയാണ് ഇരുവരും മോദിക്ക് ആശംസ നേർന്നത്.

Update: 2023-09-17 07:16 GMT

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേർന്നതോടൊപ്പം 'നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നു' എന്നും പിണറായി വിജയൻ കുറിച്ചു. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ 'എക്സി'ലൂടെയാണ് മുഖ്യമന്ത്രി ആശംസ നേർന്നത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേർന്നു. 'പി.എം നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ' എന്ന ഒറ്റവരിയാണ് രാഹുൽ 'എക്സിൽ' പങ്കുവച്ചത്. പ്രധാനമന്ത്രിയുടെ 73ാം ജന്മദിനമാണ് ഇന്ന്.

Advertising
Advertising

ഇതോടനുബന്ധിച്ച് ബിജെപി രാജ്യത്തുടനീളം വലിയ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സേവന പരിപാടികളാണ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ശുചീകരണം, രക്തദാനം അടക്കം ഓരോ സംസ്ഥാനങ്ങളും വ്യത്യസ്തമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

നമോ ആപ്ലിക്കേഷന്‍ വഴിയും വെബ്‌സൈറ്റിലൂടെയും പ്രധാനമന്ത്രിക്ക് വീഡിയോ ആശംസകള്‍ നേരാനും അവസരമൊരുക്കിയിട്ടുണ്ട്. റീല്‍സ് മാതൃകയില്‍ ഷൂട്ട് ചെയ്‌ത വീഡിയോകളാണ് നമോയില്‍ അപ്‌ലോഡ് ചെയ്യാനാവുക. 'എക്‌സ്‌പ്രസ് യുവര്‍ സേവാ ഭാവ്' എന്നാണ് ഇതുമായി ബന്ധപ്പെട്ട് ബിജെപി ആരംഭിച്ചിരിക്കുന്ന ക്യംപയിന്‍റെ പേര്. നമോ ആപ്പില്‍ ലോഗിന്‍ ചെയ്‌‌ത ശേഷമാണ് പ്രധാനമന്ത്രിക്ക് ആശംസ അർപ്പിക്കേണ്ടത്.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News