ഗർഭം ധരിച്ചത് നിയമലംഘനത്തിലൂടെ? ഗായകൻ സിദ്ധു മൂസ്വാലയുടെ മാതാപിതാക്കൾക്കെതിരെ നടപടിയുമായി സർക്കാർ

ആൺകുഞ്ഞ് പിറന്നത് സിദ്ധു മൂസ്വാല മരിച്ച് രണ്ടു വർഷത്തിന് ശേഷം

Update: 2024-03-20 16:19 GMT
Editor : ശരത് പി | By : Web Desk
Advertising

കഴിഞ്ഞ ആഴ്ചയാണ് അന്തരിച്ച ഗായകൻ സിദ്ധു മൂസ്വാലയുടെ മാതാപിതാക്കൾക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ഗായകൻ മരിച്ച് രണ്ട് വർഷത്തിന് ശേഷമാണ് 58കാരിയായ സിദ്ധുവിന്റെ അമ്മ ചരൺ കൗർ ആൺകുഞ്ഞിന് ജന്മം നൽകിയത്.

എന്നാൽ, കുഞ്ഞ് ജനിച്ചതിന് പിന്നാലെ തന്നെയും കുടുംബത്തെയും പഞ്ചാബ് സർക്കാർ വേട്ടയാടുകയാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിദ്ധുവിന്റെ പിതാവ് ബാൽകൗർ സിങ്. കുഞ്ഞിന്റെ രേഖകൾ കാണിക്കണമെന്നാണ് പഞ്ചാബ് സർക്കാർ ആവശ്യപ്പെടുന്നത്. ഭാര്യയുടെ ചികിത്സക്ക് ശേഷം താൻ രേഖകൾ ഹാജരാക്കാമെന്ന് പറഞ്ഞുകൊണ്ട് ബാൽകൗർ സിങ് 'എക്സി'ൽ വീഡിയോ പങ്കുവെച്ചു.

ദമ്പതികൾ കൃത്രിമ ഗർഭധാരണ രീതിയായ ഐവിഎഫിന്റെ സഹായത്തോടെയാണ് കുഞ്ഞിന് ജന്മം നൽകിയതെന്ന വാർത്ത മാധ്യമങ്ങൾ റിപോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ സിദ്ധുവിന്റെ മാതാപിതാക്കൾക്കെതിരെ അന്വേഷണം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. നിയമപ്രകാരം 21 മുതൽ 50 വയസു വരേയുള്ള സ്ത്രീകൾക്ക് മാത്രമേ ഈ രീതിയിൽ ഗർഭം ധരിക്കാൻ അനുവാദമുള്ളൂ. സിദ്ധുവിന്റെ അമ്മയ്ക്ക് 58 വയസുണ്ട്.

സിദ്ധുവിന്റെ മാതാപിതാക്കളെയും സിദ്ധുവിനെയും അപമാനിച്ചെന്ന് ആരോപിച്ച് പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News