അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ആം ആദ്മി പാർട്ടി സീറ്റ് ധാരണ; പഞ്ചാബിൽ സഖ്യം ഇല്ല

ഡൽഹിയിൽ നാല് സീറ്റിൽ ആം ആദ്മിയും മൂന്ന് സീറ്റിൽ കോൺഗ്രസും മത്സരിക്കും. ഗുജറാത്തിൽ രണ്ട് സീറ്റിലും ഹരിയാനയിൽ ഒരു സീറ്റിലുമാണ് ആം ആദ്മി മത്സരിക്കുക.

Update: 2024-02-24 11:11 GMT

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലും കോൺഗ്രസ് -ആം ആദ്മി പാർട്ടി(എ.എ.പി) ധാരണ. ഡൽഹിയിൽ നാല് സീറ്റിൽ ആം ആദ്മിയും മൂന്ന് സീറ്റിൽ കോൺഗ്രസും മത്സരിക്കും. ഗുജറാത്തിൽ രണ്ട് സീറ്റിലും ഹരിയാനയിൽ ഒരു സീറ്റിലുമാണ് ആം ആദ്മി മത്സരിക്കുക. ഗോവയിൽ രണ്ടുസീറ്റും കോൺഗ്രസിനാണ്.

ഡൽഹി , ഗുജറാത്ത്, ഹരിയാന, ഗോവ, ചണ്ഡിഗഡ് എന്നിവിടങ്ങളിലാണ് ഇൻഡ്യ സഖ്യം യാഥാർത്ഥ്യയത്. ഏഴ് ലോക്സഭ മണ്ഡലമുള്ള ഡൽഹിയിൽ ന്യൂ ഡൽഹി , സൗത്ത് ഡൽഹി , ഈസ്റ്റ് ഡൽഹി , വെസ്റ്റ് ഡൽഹി എന്നിവിടങ്ങളിൽ ആം ആദ്മി പാർട്ടി മത്സരിക്കും. നോർത്ത് ഈസ്റ്റ് ഡൽഹി ,നോർത്ത് വെസ്റ്റ് ഡൽഹി , ചാന്ദിനി ചൗക്ക് എന്നിവിടങ്ങളിൽ കോൺഗ്രസും മത്സരിക്കും.

Advertising
Advertising

10 മണ്ഡലങ്ങളുള്ള ഹരിയാനയിൽ 9 സീറ്റിൽ കോൺഗ്രസും കുരുക്ഷേത്രയ സീറ്റിൽ എ.എ.പിയും മത്സരിക്കും. 26 മണ്ഡലങ്ങളുള്ള ഗുജറാത്തിൽ ഭാവ്നഗർ, ബറൂച്ച് സീറ്റുകളിൽ ആം ആദ്മി പാർട്ടി മത്സരിക്കും. കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിൻ്റെ മണ്ഡലമായിരുന്ന ബറൂച്ചിനായി അദ്ദേഹത്തിൻ്റെ മക്കൾ അവകാശവാദം ഉന്നയിച്ചിരുന്നു.

എന്നാല്‍ സഖ്യം പാർട്ടി പ്രവർത്തകർ ഉൾക്കൊള്ളും എന്ന് നേതാക്കൾ പ്രതികരിച്ചു. ഗോവയിലെ രണ്ട് സീറ്റുകളും നേരത്തെ എഎപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നെങ്കിലും കോൺഗ്രസിന് വിട്ടു നൽകി . ചണ്ഡിഗഡിലെ ഒരു സീറ്റിൽ കോൺഗ്രസ് മത്സരിക്കും. പഞ്ചാബിൽ സഖ്യം ഇല്ലെന്നും സ്വന്തം നിലയ്ക്കാണെന്നും നേതാക്കൾ വ്യക്തമാക്കി. അതേസമയം തർക്കം നിലനിൽക്കുന്ന ബാക്കി സംസ്ഥാനങ്ങളിൽ ചർച്ചകൾ നടത്തി പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള നീക്കം കോൺഗ്രസ് തുടരുകയാണ്. 

Summary-Congress, AAP finalise seat-sharing plans; together in Delhi, separate in Punjab

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News