ഡൽഹി ഓർഡിനൻസിൽ ആം ആദ്മിയെ പിന്തുണക്കാൻ കോൺഗ്രസിൽ ധാരണ

ഏക സിവിൽ കോഡിനെ പാർലമെന്റിൽ എതിർക്കാനും യോഗത്തിൽ കോൺഗ്രസ്‌ തീരുമാനിച്ചു.

Update: 2023-07-16 00:55 GMT
Editor : rishad | By : Web Desk

രാഹുല്‍ ഗാന്ധി-മല്ലികാർജുൻ ഖാർഗെ

ന്യൂഡല്‍ഹി: ഡൽഹി ഓർഡിനൻസിൽ ആംആദ്മി പാർട്ടിയെ പിന്തുണയ്‌ക്കാൻ കോൺഗ്രസിൽ ധാരണ. ഏക സിവിൽ കോഡിനെ പാർലമെന്റിൽ എതിർക്കാനും യോഗത്തിൽ കോൺഗ്രസ്‌ തീരുമാനിച്ചു. കോൺഗ്രസിന്റെ പാർലമെന്റ് നയരൂപീകരണ സമിതി യോഗത്തിലാണ് തീരുമാനം. 

നാളെ ബെംഗളുരുവിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരാനിരിക്കെയാണ് ഓർഡിനൻസ് വിഷയത്തിൽ ആം ആദ്മി പാർട്ടിക്ക് പിന്തുണ നൽകാനുള്ള കോൺഗ്രസ് തീരുമാനം. പിന്തുണച്ചില്ലെങ്കില്‍ പ്രതിപക്ഷ സഖ്യം ഉപേക്ഷിക്കുമെന്ന് എ.എ.പി മുന്നറിയിപ്പ് നൽകിയിരുന്നു. കോൺ​ഗ്രസിന്റെ നിലപാട് വ്യക്തമാക്കാത്തതിൽ മറ്റു പ്രതിപക്ഷ പാർട്ടികൾക്കും കടുത്ത അതൃപ്തിയാണ് ഉണ്ടായത് .

Advertising
Advertising

മറ്റ് പ്രതിപക്ഷ പാർട്ടികളുടെ സമ്മർദവും മറ്റെന്നാൾ യോ​ഗവും നടക്കാനിരിക്കുന്ന സാഹചര്യത്തിലുമാണ് കോൺ​ഗ്രസ് തീരുമാനത്തിലേക്ക് എത്തിയത്. ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കരുത് എന്ന ഡൽഹി, പഞ്ചാബ് പി.സി.സി.കളുടെ ആവശ്യം തള്ളി കൊണ്ടാണ് കോൺഗ്രസ് തീരുമാനം.ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം എന്നിവ തീരുമാനിക്കുന്നതിനായി പ്രത്യേക അതോറിറ്റിക്ക് രൂപം നൽകാനാണ് കേന്ദ്ര സർക്കാർ നീക്കം. ഡൽഹി സർക്കാരിന് സുപ്രീംകോടതി ഉത്തരവിലൂടെ ലഭിച്ച അധികാരം മറികടക്കാനാണ് കേന്ദ്രസർക്കാർ ഓർഡിനൻസിലൂടെ ശ്രമിക്കുന്നത്. 

അതേസമയം മുസ്ലിം, ന്യൂന പക്ഷ വിഭാഗങ്ങളെ ആക്രമിച്ചു കൊണ്ട് ഏക സിവിൽ കോഡിനെ നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തെ ശക്തമായി എതിർക്കാനും യോഗത്തിൽ ധാരണയായി . ഏക സിവിൽ കോഡ് അനാവശ്യമാണെന്ന 21ാം നിയമകമ്മീഷൻ റിപ്പോർട്ട് ഉയർത്തി പാർലമെന്റിൽ എതിർക്കും. കരട് രേഖ പുറത്തിറങ്ങുമ്പോൾ തുടർ നീക്കങ്ങൾ ആലോചിക്കാനും ആണ് കോൺഗ്രസ് തീരുമാനം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News