സിപിഎം പാർട്ടികോൺഗ്രസ് സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കേണ്ടതില്ല; മറുപടിയുമായി ഹൈക്കമാൻഡ്

കെ.വി തോമസ് സോണിയ ഗാന്ധിക്ക് നല്‍കിയ കത്തിലാണ് ഹൈക്കമാന്‍ഡിന്‍റെ മറുപടി

Update: 2022-04-04 09:54 GMT

സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കേണ്ടെന്ന് ഹൈക്കമാൻഡ് . കെപിസിസി തീരുമാനം നേതാക്കൾ അംഗീകരിക്കണമെന്നും എ.ഐ.സി.സി വ്യക്തമാക്കി. സെമിനാറിൽ പങ്കെടുക്കുന്നതിന് ഹൈക്കമാൻഡിന്റെ അനുമതി തേടി മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് സോണിയ ഗാന്ധിക്ക് വിശദമായ കത്ത് നൽകിയിരുന്നു. ഈ കത്തിലാണ് ഹൈക്കമാന്‍ഡിന്‍റെ മറുപടി.

സി.പി.എം പാർട്ടി കോൺഗ്രസിൻറെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നതിന് ഹൈക്കമാൻഡിൻറെ അനുമതി തേടിയിട്ടുണ്ടെന്ന് കെ.വി തോമസ് അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ തരൂരും കെ.വി തോമസും സെമിനാറിനെത്തുമെന്നാണ് പ്രതീക്ഷയെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പ്രതികരിച്ചിരുന്നു.

Advertising
Advertising

കെ.പി.സി.സിയുടെ നിലപാട് അനുസരിച്ച് പങ്കെടുക്കില്ല എന്ന് ശശി തരൂർ വ്യക്തമാക്കിയിരുന്നെങ്കിലും കെ വി തോമസ് സ്വീകരിച്ച നിലപാട് മറിച്ചായിരുന്നു. സെമിനാറിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്ത് നൽകുകയായിരുന്നു അദ്ദേഹം. എന്നാൽ സെമിനാറിൽ പങ്കെടുക്കില്ലെന്ന് ശശി തരൂരും കെ.വി തോമസും അറിയിച്ചിട്ടില്ലെന്ന് ജയരാജൻ പറഞ്ഞു. അതേസമയം കോൺഗ്രസ് നേതാക്കൾ സി. പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത് അച്ചടക്ക ലംഘനമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

പാർട്ടി കോൺഗ്രസ് സെമിനാറിൽ എന്തുകൊണ്ട് പങ്കെടുക്കണമെന്ന് അക്കമിട്ട് നിരത്തിയ കത്താണ് കെ വി കെവി തോമസ് നൽകിയിരുന്നത്. എന്നാൽ കെപിസിസി എന്ത് തീരുമാനമാണോ എടുക്കുന്നത് ആ തീരുമാനമാണ് കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ സ്വീകരിക്കേണ്ടത് എന്ന തീരുമാനമാണ് നേതൃത്വം കൈകൊണ്ടത്. അതു കൊണ്ട് തന്നെ കെ റെയിൽ അടക്കമുള്ള വിഷയങ്ങളിൽ സിപിഎമ്മുമായി അഭിപ്രായ വ്യത്യാസം നിലനിൽക്കെ ഇത്തരമൊരു വേദി പങ്കിടൽ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തും എന്ന കാര്യവും നേതൃത്വം ഓർമ്മിപ്പിക്കുന്നുണ്ട്.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News