ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിന്‌

ദേശീയ നേതാക്കളെ രംഗത്തിറക്കി കളം പിടിക്കാനാണ് ബിജെപിയും കോൺഗ്രസും ലക്ഷ്യമിടുന്നത്

Update: 2025-01-18 02:41 GMT
Editor : rishad | By : Web Desk

ന്യൂഡല്‍ഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ആഴ്ച മുതൽ പ്രചാരണത്തിൽ സജീവമാകും. നാമനിർദേശപത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും.

നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ സ്ഥാനാർഥികൾ തിരക്കിട്ട ഓട്ടത്തിലാണ്. ദേശീയ നേതാക്കളെ രംഗത്തിറക്കി കളം പിടിക്കാനാണ് ബിജെപിയും കോൺഗ്രസും ലക്ഷ്യമിടുന്നത്. ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി മുഖ്യമന്ത്രിമാർ തുടങ്ങിയവർ പ്രചാരണത്തിന് എത്തും.

Advertising
Advertising

അതേസമയം രാഹുൽ ഗാന്ധിയെയും പ്രിയങ്കയേയും മുൻനിർത്തി കൊണ്ടുള്ള പ്രചാരണത്തിനാണ് കോൺഗ്രസ് ആസൂത്രണം ചെയ്യുന്നത്. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിക്കുന്ന സന്ദീപ് ദീക്ഷിതിന് വേണ്ടി രാഹുൽ പ്രചാരണം നടത്തും. ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ മത്സരിക്കുന്ന അൽക ലാംബയ്ക്ക് വേണ്ടി പ്രിയങ്ക ഗാന്ധി റോഡ് ഷോ സംഘടിപ്പിക്കും എന്നാണ് കോൺഗ്രസ്‌ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

അതേസമയം ബിജെപി പ്രകടനപത്രികയെ അടക്കം വിമർശിച്ചുകൊണ്ടാണ് ആം ആദ്മി പാർട്ടിയുടെ പ്രചാരണം. മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതിന് 244 കേസുകൾ രജിസ്റ്റർ ചെയ്തു. അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത് എത്തി. എഐ നിര്‍മിത ഉള്ളടക്കങ്ങളുടെ ഉപയോഗത്തില്‍ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ഫെബ്രുവരി അഞ്ചിനാണ് വോട്ടെടുപ്പ്. എട്ടിന് വോട്ട് എണ്ണും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News