അദ്വാനിക്ക് ഭാരതരത്‌ന നൽകിയതിനെ സ്വാഗതംചെയ്ത് കോൺഗ്രസ്

അദ്വാനിക്ക് ഭാരതരത്‌ന നൽകാൻ വൈകിപ്പോയെന്നായിരുന്നു കോൺഗ്രസ് നേതാവായ സന്ദീപ് ദീക്ഷിതിന്റെ പ്രതികരണം.

Update: 2024-02-03 15:04 GMT

ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിക്ക് ഭാരതരത്‌ന നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി പി.സി.സി സംഘടിപ്പിച്ച ന്യായ് സങ്കൽപ് സമ്മേളനം ഉദ്ഘാടനം ചെയ്തു മടങ്ങുമ്പോഴായിരുന്നു പ്രതികരണം.

അദ്വാനിക്ക് ഭാരതരത്‌ന നൽകാൻ വൈകിപ്പോയെന്നായിരുന്നു കോൺഗ്രസ് നേതാവായ സന്ദീപ് ദീക്ഷിതിന്റെ പ്രതികരണം. ബി.ജെ.പി നേരത്തെ അദ്വാനിയോട് ചെയ്തതെല്ലാം വേദനാജനകമാണ്. ഇന്നത്തെ ബി.ജെ.പിയുടെ നേട്ടങ്ങൾക്ക് കാരണം അദ്വാനിയാണെന്നും അദ്ദേഹം പറഞ്ഞു.

അദ്വാനിക്ക് ഭാരതരത്‌ന നൽകാനുള്ള തീരുമാനത്തെ ശിവസേന ഉദ്ധവ് താക്കറെ പക്ഷവും സ്വാഗതം ചെയ്തു. എന്തുകൊണ്ടാണ് താക്കറേയ്ക്കും സവർക്കർക്കും ഇതുവരെ ഭാരതരത്‌ന നൽകാത്തതെന്ന് ശിവസേന നേതാവ് ആനന്ദ് ദുബെ ചോദിച്ചു. നേരത്തെ ഈ ആവശ്യം തങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് ബി.ജെ.പി അവരെക്കുറിച്ച് ഓർമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News