രാജ്യത്ത് 1.75 ലക്ഷം കടന്ന് കോവിഡ് കേസുകൾ: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29
കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം വിളിച്ച സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം ഇന്ന് ചേരും. നിലവിലെ സാഹചര്യങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വിലയിരുത്തും .
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ 1,79,723 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 13.29 ആണ് ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക്. അതേസമയം ഒമിക്രോൺ കേസുകൾ നാലായിരം കടന്നു. 27 സംസ്ഥാനങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഏറ്റവും കൂടുതൽ കേസുകൾ മഹാരാഷ്ട്രയിലാണ്. 1,216 കേസുകള്‍. രാജസ്ഥാനിൽ 529 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ ഒമിക്രോൺ കേസുകളിൽ 1,552 പേർ രോഗമുക്തരായി.
അതേസമയം കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം വിളിച്ച സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം ഇന്ന് ചേരും. നിലവിലെ സാഹചര്യങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വിലയിരുത്തും. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്ന് രണ്ട് ലക്ഷത്തിലേക്കെത്തിയേക്കും.
രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്‍റെ സൂചന നല്‍കിയാണ് രോഗികളുടെ എണ്ണം കുത്തനെ വര്‍ധിച്ച് വരുന്നത്. ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യമന്ത്രിമാരുടേയും യോഗം വിളിച്ചത്. രോഗതീവ്രത കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കര്‍ശനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം കേന്ദ്രം മുന്നോട്ട് വയ്ക്കാനാണ് സാധ്യത.