36 ഉപഗ്രഹങ്ങളുമായി ഭ്രമണപഥത്തിലേക്ക്: ജിഎസ്എൽവി മാർക് 3 വിക്ഷേപണം ഇന്ന്

ഇന്ത്യയുടെ ഏറ്റവും കരുത്തേറിയതും ഏറ്റവും വലിപ്പമേറിയതും ഏറ്റവും ഭാരമുള്ളതുമായ വിക്ഷേപണ വാഹനമാണ് ജിഎസ്എൽവി

Update: 2022-10-22 10:30 GMT
Advertising

ന്യൂഡൽഹി: 36 ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒയുടെ ചരിത്രദൗത്യമായ ജിഎസ്എൽവി 3ന്റെ വിക്ഷേപണം ഇന്ന് രാത്രി നടക്കും. അന്താരാഷ്ട്ര ഇന്റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്റെ വാണിജ്യ ഉപഗ്രഹങ്ങളുമായാണ് വിക്ഷേപണം. ഐഎസ്ആർഒ ഇതുവരെ വിക്ഷേപിച്ചതിൽ ഏറ്റവും കരുത്തുള്ള റോക്കറ്റാണ് ജിഎസ്എൽവി 3.

ഭൂസ്ഥിര ഭ്രമണപഥത്തിൽ ഉഹഗ്രഹങ്ങളുടെ ബൃഹദ് ശൃംഖല വിന്യസിച്ച് ഇന്റർനെറ്റ് സേവനം നൽകാൻ ലക്ഷ്യമിടുന്ന ബ്രിട്ടീഷ് സേവനദാതാക്കളായ വൺ വെബ്ബിനുവേണ്ടിയാണ് ആദ്യ വാണിജ്യ വിക്ഷേപണം. ആകെ 5400 കിലോയുടെ ഉപഗ്രഹങ്ങളാണ് ഉള്ളത്. 

ഇന്ത്യയുടെ ഏറ്റവും കരുത്തേറിയതും ഏറ്റവും വലിപ്പമേറിയതും ഏറ്റവും ഭാരമുള്ളതുമായ വിക്ഷേപണ വാഹനമാണ് ജിഎസ്എൽവി. ഇതാദ്യമായാണ് ഐഎസ്ആർഒ ഒരു വാണിജ്യ വിക്ഷേപണത്തിന് ജിഎസ്എൽവി ഉപയോഗിക്കുന്നത്. ഇന്ന് രാത്രി 12.07നാണ് വിക്ഷേപണം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News