കോവിഡിനെതിരെ ജാഗ്രത ശക്തമാക്കി കേന്ദ്രം; വിമാനത്താവളങ്ങളിൽ കൂടുതൽ യാത്രക്കാരെ പരിശോധിക്കും

നാളെ രാജ്യത്തെ 19 ആശുപത്രികളിൽ മോക്ഡ്രിൽ

Update: 2022-12-26 00:53 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ കൂടുതൽ യാത്രക്കാരെ പരിശോധിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി. പരിശോധനകളിൽ വീഴ്ചവരുത്തരുതെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്. നാളെ രാജ്യത്തെ 19 ആശുപത്രികളിൽ കേന്ദ്രസർക്കാർ മോക്ഡ്രിൽ നടത്തും.

കോവിഡിന്‍റെ പുതിയ വകഭേദം ആശങ്ക സൃഷ്ടിക്കുന്നുണ്ടെകിലും പേടിക്കേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിപ്പ്. കോവിഡിന്‍റെ പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ വാക്‌സിൻ കരുതൽ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം വലിയ തോതിൽ വർധിച്ചു.പല നഗരങ്ങളിലും പത്തിരട്ടിവരെയാണ് വർധന.

വാക്‌സിനേഷനും കോവിഡ് പരിശോധനയും കർശനമാക്കാനും ആശുപത്രികളിലെ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്താനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. വിദേശരാജ്യങ്ങളിൽ നിന്ന് വിമാനത്താവളങ്ങളിലെത്തുന്ന രണ്ട് ശതമാനം യാത്രക്കാരിലാണ് റാൻഡം സാമ്പിൾ പരിശോധനയ്ക്ക് നടത്തുന്നത്. ചൈന,ജപ്പാൻ,ദക്ഷിണകൊറിയ,ഹോങ് കോങ്, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്നവർക്ക് ആർടിപിസിആർ നിർബന്ധമാക്കിയിട്ടുണ്ട്. പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ളവരെ പരിശോധനാഫലം ലഭിക്കുന്നതുവരെ ക്വാറന്റൈനിലേക്ക് മാറ്റും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News