രാജ്യത്തിന്റെ 15ാം ഉപരാഷ്ട്രപതി; സി.പി രാധാകൃഷ്ണന്‍ ദക്ഷിണേന്ത്യയുടെ ബിജെപി മുഖം

325 വോട്ടുകള്‍ നേടുമെന്ന പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസത്തിന് മങ്ങല്‍ ഏല്‍പ്പിക്കുന്നതാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയം

Update: 2025-09-10 03:28 GMT

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായാണ് സി.പി രാധാകൃഷ്ണനെ തിരഞ്ഞെടുത്തത്. ഇന്‍ഡ്യ സഖ്യ സ്ഥാനാര്‍ത്ഥി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഢിയെക്കാള്‍ 152 വോട്ട് നേടിയാണ് രാധാകൃഷ്ണന്‍ വിജയിച്ചത്.

325 വോട്ടുകള്‍ നേടുമെന്ന പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസത്തിന് മങ്ങല്‍ ഏല്‍പ്പിക്കുന്നതാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയം. മഹാരാഷ്ട്ര ഗവര്‍ണര്‍ പദവിയില്‍ നിന്നാണ് സിപി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതി പദവിയിലേക്ക് എത്തുന്നത്. ആര്‍എസ്എസ്സിലൂടെ വളര്‍ന്നുവന്ന അദ്ദേഹം

മുന്‍ കേരള ബിജെപി പ്രഭാരി കൂടിയായിരുന്നു.

Advertising
Advertising

1957 ഒക്ടോബര്‍ 20ന് തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സി.പി രാധാകൃഷ്ണന്‍ എന്ന ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണന്റെ ജനനം.16ാം വയസ്സില്‍ ആര്‍എസ്എസിലൂടെ വന്ന് 1974ല്‍ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി.

1998ല്‍ കോയമ്പത്തൂര്‍ മണ്ഡലത്തെ ഡിഎംകെയില്‍ നിന്ന് പിടിച്ചെടുത്ത് ഞെട്ടിച്ചയാളാണ് സിപി രാധാകൃഷ്ണന്‍. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിന്റെ പശ്ചാത്തലത്തിലായിരുന്നു അന്ന് ബിജെപി ആദ്യമായി തമിഴ്‌നാട്ടില്‍ അക്കൗണ്ട് തുറന്നത്. തൊട്ട് പിന്നാലെ 1999 ലും സിപി രാധാകൃഷ്ണന്‍ കോയമ്പത്തൂര്‍ മണ്ഡലത്തില്‍ വിജയം സ്വന്തമാക്കി. പക്ഷെ അതിനുശേഷം മത്സരിച്ച മൂന്നു തിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടു.

2004 ല്‍ എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ഡിഎംകെ പുറത്തുപോയപ്പോള്‍ എഐഎഡിഎംകെ യെ ഒപ്പം നിര്‍ത്താന്‍ ചുക്കാന്‍ പിടിച്ചത് സിപി രാധാകൃഷ്ണനാണ്. ദ്രാവിഡ കക്ഷികളെ ബിജെപിയോട് ചേര്‍ത്തു നിര്‍ത്താന്‍ സിപി കാണിച്ച മിടുക്ക് അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു. 2004 മുതല്‍ 2007 വരെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായും,,കേരളത്തിന്റെ ചുമതലയുള്ള നേതാവായും സേവനമനുഷ്ഠിച്ചു. 2016 മുതല്‍ 2020 വരെ കയര്‍ ബോര്‍ഡിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2023ലാണ് രാധാകൃഷ്ണന്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായി നിയോഗിക്കപ്പെട്ടത് .

പിന്നീട് മഹാരാഷ്ട്ര ഗവര്‍ണര്‍, ,പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറായും തുടങ്ങിയ പദവികളും സിപി രാധാകൃഷ്ണനെ തേടിയെത്തി. തമിഴ്നാട് തെരഞ്ഞെടുപ്പ് ,ആര്‍എസ്എസിനെ പ്രീണിപ്പിക്കുകയെന്ന രണ്ടു ഉദേശങ്ങളാണ് സിപി രാധാകൃഷ്ണന്‍ എന്ന വ്യക്തിയിലൂടെ ബിജെപി ലക്ഷ്യം വച്ചത്. അതില്‍ ആര്‍എസ്എസിനെ പ്രിതീപ്പെടുത്തുവാന്‍ സാധിച്ചെങ്കിലും തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ എന്താകുമെന്ന് കാത്തിരുന്നു കാണേണ്ടിവരും.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News