കൈകോർക്കാൻ സിപിഎമ്മും കോൺഗ്രസും; ത്രിപുരയിൽ നിർണായക നീക്കവുമായി സീതാറാം യെച്ചൂരി

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അഗർത്തലയിൽ ചേരുന്ന സിപിഎമ്മിന്റെ ത്രിപുര സംസ്ഥാന കമ്മിറ്റി യോഗം സഖ്യത്തിന് അന്തിമ അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്

Update: 2023-01-09 03:31 GMT
Editor : afsal137 | By : Web Desk
Advertising

ന്യൂഡൽഹി: അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയിൽ കോൺഗ്രസും സിപിഎമ്മും ധാരണയിലെത്തുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഞായറാഴ്ച ത്രിപുരയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് അജോയ് കുമാറുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കോൺഗ്രസും സിപിഎമ്മും മറ്റ് ഇടതുപാർട്ടികളും മത്സരിക്കുന്ന സീറ്റുകൾ കണ്ടെത്താനും സീറ്റ് വിഭജനം അന്തിമമാക്കാനും ഇരുപാർട്ടികളിലെയും നേതാക്കളുടെ കമ്മിറ്റി രൂപീകരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അഗർത്തലയിൽ ചേരുന്ന സിപിഎമ്മിന്റെ ത്രിപുര സംസ്ഥാന കമ്മിറ്റി യോഗം സഖ്യത്തിന് അന്തിമ അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിപ്ര മോത പാർട്ടിയുടെ ചെയർപേഴ്സൺ പ്രദ്യോത് മാണിക്യ ദേബ്ബർമൻ തന്റെ പാർട്ടിക്ക് സ്വാധീനമുള്ള ആദിവാസി മേഖലകളിൽ തെരഞ്ഞെടുപ്പ് ധാരണയ്ക്കായി കോൺഗ്രസ് നേതൃത്വവുമായി ചർച്ചകൾ നടത്തുന്നതിനിടെയാണ് യെച്ചൂരിയും അജോയ് കുമാറും കൂടിക്കാഴ്ച നടത്തിയത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേരയുമായി പ്രദ്യോത് നേരിട്ട് ബന്ധപ്പെട്ടതായും സൂചനയുണ്ട്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് സിപിഎം ഉള്‍പ്പടെയുള്ള ഇടത് പാര്‍ട്ടികളുമായി സഖ്യത്തില്‍ മത്സരിക്കുന്നത് എന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News