സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം

ത്രിപുര തെരഞ്ഞെടുപ്പ് ഉൾപ്പെടെ യോഗത്തിൽ വിശദമായി ചർച്ചയ്ക്ക് വരും.

Update: 2023-01-28 01:23 GMT

കൊൽക്കത്ത: മൂന്നു ദിവസത്തെ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് കൊൽക്കത്തയിൽ തുടക്കമാകും. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് കേന്ദ്രകമ്മിറ്റി യോഗത്തിന്റെ പ്രധാന അജണ്ട.

ത്രിപുര തെരഞ്ഞെടുപ്പ് ഉൾപ്പെടെ യോഗത്തിൽ വിശദമായി ചർച്ചയ്ക്ക് വരും. ത്രിപുരയിൽ കോൺഗ്രസുമായുള്ള സഹകരണത്തിൽ പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങളും ചർച്ചയാകും.

കൂടാതെ 2024 പൊതു തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ചർച്ചകളും യോഗത്തിൽ ഉണ്ടാകും. ഇ.പി ജയരാജനെതിരെ ഉയർന്ന സാമ്പത്തിക ആരോപണവും ചർച്ചയാകുമെന്നാണ് സൂചന.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News