പ്രവർത്തകസമിതി പുനഃസംഘടന; അതൃപ്തിയുള്ള നേതാക്കളുമായി ഖാർഗെ സംസാരിക്കും

അതൃപ്തിയുള്ള രമേശ് ചെന്നിത്തലയ്ക്ക് വലിയ സംസ്ഥാനത്തിന്റെ ചുമതല നൽകിയേക്കും.

Update: 2023-08-21 04:54 GMT
Editor : anjala | By : Web Desk

ഡൽ​ഹി: സി.ഡബ്ല്യു.സിയിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയുള്ള നേതാക്കളുമായി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സംസാരിക്കും. സി.ഡബ്ല്യു.സി പുനസംഘടനയോടെ സംസ്ഥാനങ്ങളുടെ സംഘടനാ ചുമതല വഹിക്കുന്നവരിൽ മാറ്റം വരും. അതൃപ്തിയുള്ള രമേശ് ചെന്നിത്തലയ്ക്ക് വലിയ സംസ്ഥാനത്തിന്റെ ചുമതല നൽകിയേക്കും.

ചെന്നിത്തലയെ അനുനയിപ്പിക്കാൻ ഹെെക്കമാൻഡ് നീക്കം നടക്കുന്നുണ്ട്. കോൺഗ്രസ് വർക്കിങ് കമ്മറ്റിയിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചു. ഞങ്ങളുടെ അടുക്കളയിലെ പ്രശ്നങ്ങൾ ഞങ്ങൾ തീർക്കും. രമേശ്‌ ചെന്നിത്തല ഇന്ത്യയിലെ മുതിർന്ന നേതാവാണ്. രമേശ്‌ ചെന്നിത്തലക്ക് അതൃപ്തിയുണ്ടെന്നത് മാധ്യമങ്ങൾ പറയുന്നതാണെന്നും കെ.സി.വേണുഗോപാൽ കൂട്ടിച്ചേർത്തു.

Advertising
Advertising

കോൺഗ്രസ് പ്രവർത്തക സമിതി പുനസംഘടനയിൽ ചെന്നിത്തലക്ക് ഒരു അതൃപ്തിയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചു. പരിണതപ്രജ്ഞനായ നേതാവാണ് ചെന്നിത്തലയെന്നും പുതുപ്പള്ളിയിൽ സതീശൻ പുതുപ്പള്ളിയിൽ പറഞ്ഞു.

Full View

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News