അഞ്ചു കൊല്ലം മുമ്പുള്ള എഫ്.ബി പോസ്റ്റിന്റെ പേരിൽ കർണാടകയിൽ ദലിത് ആക്ടിവിസ്റ്റ് അറസ്റ്റിൽ

ഹിന്ദു ദൈവങ്ങളെ നിന്ദിച്ചുവെന്ന കുറ്റത്തിന് ബെൽഗാം ജില്ലയിലെ ചിക്കോടി ടൗൺ പൊലീസ് മൈസൂരുവിൽ വെച്ചാണ് രവീന്ദ്രയെ അറസ്റ്റ് ചെയ്തിരിക്കുന്നത്

Update: 2022-04-30 12:12 GMT

മൈസൂരു: അഞ്ചു കൊല്ലം മുമ്പ് ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പേരിൽ കർണാടകയിൽ ദലിത് ആക്ടിവിസ്റ്റ് അറസ്റ്റിൽ. 2017 ൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പേരിൽ ദലിത് ആക്ടിവിസ്റ്റായ ഹരോഹള്ളി രവീന്ദ്രയാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. ദി ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹിന്ദു ദൈവങ്ങളെ നിന്ദിച്ചുവെന്ന കുറ്റത്തിന് ബെൽഗാം ജില്ലയിലെ ചിക്കോടി ടൗൺ പൊലീസ് മൈസൂരുവിൽ വെച്ചാണ് രവീന്ദ്രയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന്റെ പേരിൽ 2017ൽ ഹിന്ദുത്വ ആക്ടിവിസ്റ്റായ ചന്ദ്രശേഖകർ ബാപു മുണ്ടെ രവീന്ദ്രക്കെതിരെ പരാതി നൽകിയിരുന്നു.

Advertising
Advertising

മതങ്ങളെയും ആരാധനാ സ്ഥലങ്ങളെയും നിന്ദിച്ചതിന്റെ പേരിൽ ചുമത്തപ്പെടുന്ന സെക്ഷൻ 295 പ്രകാരമാണ് ആക്ടിവിസ്റ്റിന്റെ അറസ്റ്റ് ചെയ്തത്. പ്രദേശിക കോടതി ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചിരുന്നുവെന്നും പൊലീസ് കുറ്റപത്രം സമർപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും എന്നാൽ പ്രതി ഒളിവിലായിരുന്നുവെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഒടുവിൽ ഇദ്ദേഹത്തെ മൈസൂരുവിൽ വെച്ച് കണ്ടെത്തുകയായിരുന്നുവെന്നും പറഞ്ഞു.

2019ൽ കേസിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നുവെങ്കിലും എത്തിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആക്ടിവിസ്റ്റിനെ 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കുമെന്നും പറഞ്ഞു.


എന്നാൽ അറസ്റ്റ് ദലിത് ആക്ടിവിസ്റ്റുകൾക്കെതിരെയുള്ള ബിജെപിയുടെ ഫാസിസ്റ്റ് ആക്രമണമാണെന്ന് കോൺഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദ് വിമർശിച്ചു. രവീന്ദ്രയെ ഉടൻ വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Dalit activist arrested in Karnataka for FB post five years ago

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News