ആംആദ്മി പാർട്ടിക്ക് വൻ തിരിച്ചടി: ഹിമാചൽ സംസ്ഥാന അധ്യക്ഷനടക്കം പ്രമുഖനേതാക്കൾ ബിജെപിയിൽ

പാർട്ടിയിലെ കടുത്ത അവഹേളനങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി വെച്ചതെന്ന് നേതാക്കള്‍

Update: 2022-04-09 09:52 GMT
Editor : ലിസി. പി | By : Web Desk

ഷിംല: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശിൽ ആം ആദ്മി പാർട്ടിക്ക് (എഎപി)  വന്‍ തിരിച്ചടി. പാർട്ടിയുടെ സംസ്ഥാന ഘടകം മേധാവി അനുപ് കേസരി മറ്റ് രണ്ട് പ്രവർത്തകർക്കൊപ്പം ബിജെപിയിൽ ചേർന്നു. ഉന ജില്ലാ മേധാവി ഇഖ്ബാൽ സിംഗ്, സംഘടനാ ജനറൽ സെക്രട്ടറി സതീഷ് താക്കൂർ എന്നിവരോടൊപ്പമാണ് കേസരി ബിജെപിയിൽ ചേർന്നത്.  ജെ.പി നദ്ദയുടെയും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെയും സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

പഞ്ചാബിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഹിമാചൽ പ്രദേശിൽ കാര്യമായ ചലനമുണ്ടാക്കാനുള്ള ആംആദ്മി പാർട്ടിയുടെ ശ്രമങ്ങൾക്കാണ് ഇതോടെ കനത്ത തിരിച്ചടിയേൽക്കേണ്ടി വന്നത്. തെരെഞ്ഞെടുപ്പിന് മുന്നോടിയായി അരവിന്ദ് കെജരിവാളിന്റെ മാണ്ഡിയിയിലെ റോഡ് ഷോ കഴിഞ്ഞ് രണ്ടുദിവസത്തിന് ശേഷമാണ് സംസ്ഥാന അധ്യക്ഷന്റെയും മറ്റ് നേതാക്കളുടെയും പാർട്ടിമാറ്റം.

Advertising
Advertising

പാർട്ടിയിലെ കടുത്ത അവഹേളനങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി വെച്ചതെന്ന് കേസരി പ്രതികരിച്ചു.'കഴിഞ്ഞ എട്ട് വർഷമായി ഞങ്ങൾ എഎപിക്ക് വേണ്ടി കഷ്ടപ്പെടുകയായിരുന്നു, അരവിന്ദ് കെജ‍രിവാൾ തന്റെ പാർട്ടി പ്രവർത്തകരെ ശ്രദ്ധിക്കുന്നില്ല. മാണ്ഡിയിലെ റോഡ് ഷോക്കിടെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും മന്നിനും ഒഴികെ മറ്റൊരാളെയും വാഹനത്തിൽ കയറ്റിയില്ല. ഇത് അപമാനമാണെന്നും കേസരി പറഞ്ഞു. ഹിമാചലിന്റെ പ്രവർത്തകരുടെ ആത്മാഭിമാനത്തിന് വേണ്ടിയാണ് ഈ എഎപി നേതാക്കൾ ബിജെപിയിൽ ചേർന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.

അതേ സമയം ബി.ജെ.പി ഭയക്കുന്നത് തന്നെയല്ല ജനങ്ങളെയാണെന്ന് എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ‍രിവാൾ പ്രതികരിച്ചു. സ്ത്രീകൾക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ബി.ജെ.പിയിൽ ചേർന്നവർക്കെതിരെ നേരത്തെ തന്നെ പാർട്ടിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും അവരെ പുറത്താക്കാനിരിക്കുകയായിരുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News