ആധാർ ദുരുപയോഗം തടയാം; മരിച്ച കുടുംബാംഗത്തിന്‍റെ ആധാർ റദ്ദാക്കേണ്ടത് എങ്ങനെ?

കുടുംബാംഗങ്ങൾക്ക് നേരിട്ട് 'മൈ ആധാർ' പോർട്ടൽ വഴി മരണവിവരം റിപ്പോർട്ട് ചെയ്യാനും ആധാർ റദ്ദാക്കാനുമുള്ള സൗകര്യം ലഭ്യമാണ്

Update: 2026-04-11 05:32 GMT

ഡൽഹി: മരിച്ചുപോയവരുടെ ആധാര്‍ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി നടപടിയുമായി യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). മരിച്ച കുടുംബാംഗത്തിന്റെ ആധാർ കാർഡ് പ്രവർത്തനരഹിതമാക്കാൻ ഇപ്പോൾ ഓൺലൈനായി തന്നെ സാധിക്കും. സിവിൽ രജിസ്ട്രേഷൻ സിസ്റ്റവുമായി (CRS) ആധാർ പോർട്ടലിനെ ബന്ധിപ്പിച്ചതോടെ, മരണം രജിസ്റ്റർ ചെയ്യുന്ന മുറയ്ക്ക് പല കേസുകളിലും ആധാർ തനിയെ റദ്ദാക്കപ്പെടും.

കൂടാതെ, കുടുംബാംഗങ്ങൾക്ക് നേരിട്ട് 'മൈ ആധാർ' പോർട്ടൽ വഴി മരണവിവരം റിപ്പോർട്ട് ചെയ്യാനും ആധാർ റദ്ദാക്കാനുമുള്ള സൗകര്യം ലഭ്യമാണ്. ആധാർ നമ്പറും മരണ സർട്ടിഫിക്കറ്റും ഉപയോഗിച്ച് ലളിതമായ ഘട്ടങ്ങളിലൂടെ ഈ നടപടി പൂർത്തിയാക്കാം. എക്സിലൂടെയാണ് യുഐഡിഎഐ ഇക്കാര്യം അറിയിച്ചത്.

Advertising
Advertising

ആധാര്‍ എങ്ങനെ റദ്ദാക്കാം

1. UIDAI-യുടെ ഔദ്യോഗിക വെബ്സൈറ്റായ myaadhaar.uidai.gov.in സന്ദർശിക്കുക

2.റിപ്പോർട്ട് ചെയ്യുന്ന കുടുംബാംഗത്തിന്‍റെ ആധാർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക

3.മെനുവിൽ നിന്ന് 'Report Death of a Family Member' എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക

4. ഫോമിൽ മരിച്ച വ്യക്തിയുടെ ആധാർ നമ്പർ, മരണ രജിസ്ട്രേഷൻ നമ്പർ, പേര്, ജനനത്തീയതി തുടങ്ങിയ വിവരങ്ങൾ കൃത്യമായി നൽകുക

5. മരണ സർട്ടിഫിക്കറ്റ് ഏത് സംസ്ഥാനത്താണ് അനുവദിച്ചത് എന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്

6.വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ ‘Submit’ ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബാങ്ക് തട്ടിപ്പുകൾ, സർക്കാർ ആനുകൂല്യങ്ങളുടെ ദുരുപയോഗം എന്നിവ തടയാൻ മരിച്ചവരുടെ ആധാര്‍ റദ്ദാക്കേണ്ടത് ആവശ്യമാണ്. ഒരുതവണ ആധാർ റദ്ദാക്കിക്കഴിഞ്ഞാൽ ആ നമ്പർ പിന്നീട് മറ്റൊരാൾക്കും അനുവദിക്കില്ല.മരണ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകുകയാണെങ്കിൽ താൽക്കാലിക സുരക്ഷയ്ക്കായി ആധാർ വെബ്സൈറ്റിലൂടെ ബയോമെട്രിക് വിവരങ്ങൾ ലോക്ക് ചെയ്യാവുന്നതുമാണ്. ആധാർ പോർട്ടലിൽ നിങ്ങൾ നൽകിയ വിവരങ്ങൾ പരിശോധിച്ചു ഉറപ്പുവരുത്താൻ സാധാരണയായി 90 ദിവസം വരെ എടുത്തേക്കാം. അതിനുശേഷം മാത്രമേ വെബ്സൈറ്റിൽ മാറ്റം പ്രതിഫലിക്കൂ.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - ജെയ്സി തോമസ്

Similar News